ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന്‍ മുതല്‍ വിവാഹ ചടങ്ങുകള്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന്‍ മുതല്‍ വിവാഹ ചടങ്ങുകള്‍ പുനരാരംഭിക്കും. 9 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷയെ മുന്‍നിര്‍ത്തി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വിവാഹങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയതോടെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ജൂണ്‍ 4 മുതല്‍ വിവാഹങ്ങള്‍ നടത്താനാണ് ദേവസ്വം തീരുമാനിച്ചത്. ആദ്യ ദിവസം വിവാഹങ്ങള്‍ക്ക് ആരും രജിസ്റ്റര്‍ ചെയ്തില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നാണ് വെള്ളിയാഴ്ചത്തേക്ക് ഒമ്പത് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്ന് മാസം വരെയാണ് മുന്‍കൂട്ടി രജിസ്ട്രേഷന്‍ നടത്താന്‍ കഴിയുക. ഇത് വരെ 58 വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞുവെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വി. വി ശിശിര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...