കൂട്ട ബലാത്സംഗം : യുവതിയുടെ ഭര്‍ത്താവടക്കം നാലു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കഠിനംകുളത്ത് യുവതിയെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് മദ്യം നല്‍കി മയക്കിയ ശേഷം കൂട്ട ബലാത്സംഗം ചെയ്തു.  സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍. പീഡനത്തിന് ഇരയായ 24കാരിയുടെ ഭര്‍ത്താവിനെ കൂടാതെ മറ്റ് മൂന്ന് പേര്‍ കൂടിയാണ് പിടിയിലായത്. ഭര്‍ത്താവ് അന്‍സിലിനെ (29) കഠിനംകുളം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരാസ്ഥയിലായ യുവതി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലാണുള്ളത്. യുവതിയില്‍ നി്ന്ന് മൊഴിയെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഭര്‍ത്താവ് അടക്കം ആറ് പേരടങ്ങുന്ന സംഘമാണ് കൂട്ടബലാസംഘം നടത്തിയതെന്നാണ് യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലുള്ളത്.

പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്റെ വീട്ടിലായിരുന്ന യുവതിയെ ഇന്നലെ വൈകുന്നേരം നാല് മണിയോടുകൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ ബീച്ചിലേക്ക് കൊണ്ടുപോകുകയും അവിടെ സമീപത്തെ സുഹൃത്തിന്റെ വീട്ടിലെത്തുകയുമായിരുന്നു. അവിടെ വെച്ച്‌ യുവതിക്ക് നിര്‍ബന്ധിച്ച്‌ മദ്യം നല്‍കിയായിരുന്നു പീഡനം.

ബലാത്സംഗത്തിന് വിധേയയായ യുവതി അവിടെ നിന്ന് രക്ഷപെട്ട് രാത്രി പത്ത് മണിയോടെ റോഡിലെത്തുകയും നാട്ടുകാര്‍ വാഹനത്തില്‍ കയറ്റി കണിയാപുരത്തെ വീട്ടില്‍ എത്തിക്കുകയുമായിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും അബോധാവസ്ഥയിലായ യുവതിയെ പിന്നീട് ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...