ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ സ്ഥാനക്കയറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. സ്ഥാനക്കയറ്റത്തില്‍ സ്വന്തമായി തീരുമാനമെടുക്കാമെന്ന ഭരണസമിതിയുടെ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. നിയമനവും സ്ഥാനക്കയറ്റവും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആണ് നടത്തേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നടപടി.
നേരത്തെ ചെയര്‍മാന്റെ വിയോജിപ്പോടെയാണ് ഭരണസമിതി തീരുമാനമെടുത്തിരുന്നത്. ഗുരുവായൂര്‍ ഭരണസമിതി എടുത്ത തീരുമാനം അംഗീകരിച്ചാല്‍ മറ്റ് ദേവസ്വം ബോര്‍ഡുകളും ഇത് കീഴ്‌വഴക്കമായി എടുക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിലവില്‍ വന്നതിന് ശേഷം ദേവസ്വം ബോര്‍ഡുകളിലെ നിയമനവും സ്ഥാനക്കയറ്റവും ബോര്‍ഡ് നിശ്ചയിക്കുന്ന വകുപ്പുതല പ്രമോഷന്‍ കമ്മിറ്റികളുടെ ലിസ്‌റ്‌റ് അനുസരിച്ചാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് ഇതിന് ഘടകവിരുദ്ധമായിട്ടായിരുന്നു.