ഗുരുവായൂര്‍ ഥാര്‍ ലേലം നിയമ നടപടികളിലേയ്ക്കു നീങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ ലേലത്തില്‍ തര്‍ക്കം. നിയമനടപടികളിലേക്ക് നീങ്ങുന്നതായി വിവരം. ലേലത്തില്‍ വാഹനം സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞതിനെ തുടര്‍ന്ന് വാഹനം ലഭിക്കുന്നതിനായി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അമല്‍ മുഹമ്മദിന്റെ പ്രതിനിധി സുഭാഷ് പ്രതികരിച്ചു. അമല്‍ മുഹമ്മദിന് സര്‍പ്രൈസ് സമ്മാനം നല്‍കാനാണ് ഗുരുവായൂരപ്പന് കാണിക്കയായി സമര്‍പ്പിച്ച ഥാര്‍ പിതാവ് ലേലത്തില്‍ പിടിച്ചത്. എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദിന്റെ പേരില്‍ സുഹൃത്താണ് ഥാറിന്റെ ലേലം ഉറപ്പിച്ചത്. എന്തുവില കൊടുത്തും ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ സ്വന്തമാക്കണമെന്നായിരുന്നു നിര്‍ദേശമെന്നും ലേലം ഉറപ്പിച്ച ശേഷം വാക്ക് മാറ്റുന്നത് ശരിയല്ലെന്നും സുഭാഷ് വ്യക്തമാക്കി.

21 ലക്ഷം വരെയോ അതിന് മുകളിലോ ലേലത്തുക ഉറപ്പിക്കാമെന്നായിരുന്നു നിര്‍ദേശമെന്നും സുഭാഷ് പറഞ്ഞു. എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദ് ബഹ്റൈനിലാണ്. 15,10,000 രൂപയ്ക്കാണ് അമല്‍ ഥാര്‍ ലേലത്തില്‍ സ്വന്തമാക്കിയത്.  വാഹനത്തിന് 25 ലക്ഷം വരെ ലഭിക്കാന്‍ സാധ്യതയുണ്ടായിട്ടും 15 ലക്ഷത്തിന് ലേലമുറപ്പിച്ചത് ചര്‍ച്ചയാകുമെന്നും ഇക്കാര്യത്തില്‍ ഒരു പുനര്‍ തീരുമാനം വേണ്ടി വന്നേക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ വ്യക്തമാക്കുകയായിരുന്നു. ഭരണസമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...