തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിര്‍ച്വല്‍ ക്യൂവിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ഓഗസ്റ്റ് നാലുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് വിര്‍ച്വല്‍ ക്യൂ നടപ്പാക്കുന്നത്. ക്ഷേത്രത്തില്‍ ഉദയാസ്തമയ പൂജയില്ലാത്ത ചൊവ്വാഴ്ചയും വ്യാഴാഴ്ചയും മാത്രമാണ് വിര്‍ച്വല്‍ ക്യൂ. രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വൈകീട്ട് നാലുമുതല്‍ അഞ്ചുവരെയും ഓരോ മണിക്കൂര്‍ വീതമായിരിക്കും വിര്‍ച്വല്‍ ക്യൂ. ഓരോ സ്ലോട്ടിലും 300 പേരെ വീതം അനുവദിക്കും.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























