റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ആ​ഭ​ര​ണ മോ​ഷ​ണ പ​ര​മ്പ​ര : പ്ര​തി അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

ഗു​രു​വാ​യൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ആ​ഭ​ര​ണ മോ​ഷ​ണ പ​ര​മ്പ​ര ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. താ​നൂ​ർ സ്വ​ദേ​ശി രാ​മ​നാ​ട്ടു​ക​ര​യി​ൽ താ​മ​സി​ക്കു​ന്ന മൂ​ർ​ക്കാ​ട​ൻ പ്ര​ദീ​പി​നെ​യാ​ണ് (45) അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് മോ​ഷ​ണ പ​ര​മ്പ​ര​യു​ടെ തു​ട​ക്കം. ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര ദ​ര്‍ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കൊ​ല്ലം ഓ​ച്ചി​റ സ്വ​ദേ​ശി​നി ര​ത്‌​ന​മ്മ​യു​ടെ (63) ര​ണ്ട​ര പ​വ​ന്‍ വ​രു​ന്ന മാ​ല റെ​യി​ൽവേ സ്റ്റേ​ഷ​നി​ല്‍ വെ​ച്ച് പൊ​ട്ടി​ച്ചെ​ടു​ത്തു. അ​ന്നു​ത​ന്നെ സ്‌​റ്റേ​ഷ​ന് കി​ഴ​ക്ക് താ​മ​സി​ക്കു​ന്ന കൈ​പ്പ​ട ഉ​ഷ​യു​ടെ ര​ണ്ടു​പ​വ​ന്റെ മാ​ല​യും പൊ​ട്ടി​ച്ചു. കു​റ​ച്ച് ദി​വ​സ​ത്തി​ന് ശേ​ഷം തി​രു​വെ​ങ്കി​ട​ത്തു​ള്ള സ​ച്ചി​ദാ​ന​ന്ദ​ന്റെ വീ​ടി​ന്റെ ഓ​ടി​ള​ക്കി അ​ക​ത്തു​ക​യ​റി​യെ​ങ്കി​ലും ഒ​ന്നും മോ​ഷ്ടി​ക്കാ​നാ​യി​ല്ല. അ​ന്നു​ത​ന്നെ കൊ​ല്ലം സ്വ​ദേ​ശി​നി സീ​താ​ല​ക്ഷ്മി​യു​ടെ (62) ഒ​ന്നേ​മു​ക്കാ​ല്‍ പ​വ​ന്റെ മാ​ല പൊ​ട്ടി​ച്ചു. മോ​ഷ​ണ​ശേ​ഷം രാ​മ​നാ​ട്ടു​ക​ര​യി​ലെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു പോ​വു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. ആ​ഭ​ര​ണ​ങ്ങ​ള്‍ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ഭാ​ഗ​ങ്ങ​ളി​ലാ​ണ് വി​ല്‍പ​ന ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. മോ​ഷ​ണ മു​ത​ല്‍ വി​ല്‍പ​ക്കാ​ന്‍ സ​ഹാ​യി​ച്ച ആ​ളെ​കു​റി​ച്ചും വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​യി 15 ലേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് പ്ര​ദീ​പെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് കേസ് ; ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ തള്ളി

0
കോഴിക്കോട് : കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ...

ഷാൾ ഇലക്ട്രിക് സ്കൂട്ടറിന്റെ ടയറിൽ കുരുങ്ങി ; തൃശൂരിൽ അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം

0
പുതുരുത്തി : സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി അങ്കണവാടി ടീച്ചർക്ക്...

കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത , സിഎജി റിപ്പോർട്ട് സഭയിൽ

0
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി 2024...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ​ആരോപണവുമായി ചികിത്സക്കെത്തിയ ഒമ്പത് വയസ്സുകാരന്റെ കുടുംബം....