ചെന്നൈ:ഡി എം കെ നേതാവ് കനിമൊഴിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബി ജെ പി സംസ്ഥാന നിര്‍വാഹക സമിതിയംഗം വി ഗോപീകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖുഷ്ബു. സ്ത്രീകളെ അപകീര്‍ത്തപ്പെടുത്തുന്നവരെ രാഷ്‌ട്രീയം നോക്കാതെ എതിര്‍ക്കണമെന്ന് ഖുഷ്ബു വ്യക്തമാക്കി.
ട്വിറ്ററിലൂടെയായിരുന്നു ഖുഷ്ബുവിന്‍റെ പ്രതികരണം. ‘കനിമൊഴി ഒരു സ്ത്രീയും ഭാര്യയും മകളും പാര്‍ലമെന്റേറിയനുമാണ്. അവര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം കൊടുത്തേ തീരൂ.’-ഖുഷ്ബു ട്വീറ്റ് ചെയ്തു.
ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കനിമൊഴി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു ഗോപീകൃഷ്ണന്‍റെ വിവാദ പരാമര്‍ശം.തോന്നിയതു പോലെ ആളുകള്‍ക്കു കയറാന്‍ ക്ഷേത്രങ്ങള്‍ കനിമൊഴിയുടെ കിടപ്പുമുറി പോലെയാണോ യെന്നായിരുന്നു ഗോപീകൃഷ്ണന്‍ പറഞ്ഞത്.