കോട്ടയം സ്വദേശി രാജപ്പന് മന്‍ കി ബാത്തില്‍ അഭിനന്ദനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയില്‍ കോട്ടയം സ്വദേശിക്ക് അഭിനന്ദനം. കായല്‍ ശുചീകരണ തൊഴിലാളി കുമരകം മഞ്ചാടിക്കര എന്‍.എസ് രാജപ്പനെയാണ് (72) പ്രധാനമന്ത്രി അഭിനന്ദിച്ചത്.

പോളിയോ ബാധിച്ച്‌ രണ്ടു കാലുകള്‍ക്കും കൈകള്‍ക്കും സ്വാധീനമില്ലാത്ത രാജപ്പന്‍ വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച്‌ വിറ്റാണ് ഉപജീവനം നടത്തുന്നത്. ആറു വര്‍ഷമായി ഇത്തരത്തിലാണ് രാജപ്പന്‍റെ ജീവിതം.

2021ലെ ആദ്യ മന്‍ കി ബാത്തില്‍ സംസാരിക്കവെ, റിപബ്ലിക്​ ദിനത്തില്‍ ദേശീയ പതാക അപമാനിക്കപ്പെട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്ന് രാജ്യതലസ്ഥാനത്തുണ്ടായ അക്രമം വേദനിപ്പിച്ചെന്ന് പറഞ്ഞ് ചെങ്കോട്ട സംഭവം പരാമര്‍ശിച്ച പ്രധാനമന്ത്രി പക്ഷേ, കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച്‌​ പറഞ്ഞില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...