നീട്ടി വളര്‍ത്തിയ മുടിയുമായി സ്കൂളിലെത്തിയ വിദ്യാര്‍ഥികളുടെ മുടിവെട്ടി പഞ്ചായത്ത് പ്രസിഡന്‍റ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നീട്ടി വളര്‍ത്തിയ മുടിയുമായി സ്കൂളിലെത്തിയ വിദ്യാര്‍ഥികളുടെ മുടിവെട്ടി പഞ്ചായത്ത് പ്രസിഡന്‍റ്. തമിഴ്നാട്ടിലെ ചെങ്കല്‍പെട്ട് ജില്ലയിലെ തിരുപോരൂര്‍ മാമ്പാക്കത്തെ സര്‍ക്കാര്‍ ഹൈസ്കൂളിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് വീരസാമിയുടെ നേതൃത്വത്തിലാണ് മുടി വെട്ടിയൊതുക്കിയത്. സ്കൂളിന്റെ കാര്യങ്ങള്‍ അന്വേഷിക്കാനായി കഴിഞ്ഞ ദിവസം വീരസാമി എത്തിയിരുന്നു. അധ്യാപകരുമായി പല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ കുട്ടികളുടെ മുടി പ്രസിഡന്റിന്റെ ശ്രദ്ധയില്‍പെട്ടു. ഇങ്ങനെ പല കോലത്തില്‍ ക്ലാസില്‍ വരുന്നത് അച്ചടക്ക ലംഘനമല്ലേയെന്നു പ്രസിഡന്റ് ചോദിച്ചു.

പിന്നാലെ രക്ഷിതാക്കളെ വിളിച്ചുവരുത്തി. ഞങ്ങളെക്കൊണ്ടാവില്ലെന്നും പ്രസിഡന്റിനു കഴിയുമെങ്കില്‍ നേരെ നടത്തിക്കോളൂ എന്നുമായി രക്ഷിതാക്കള്‍. തുടര്‍ന്നാണ് മുടിവെട്ടാന്‍ കത്രികയുമായി പ്രസിഡന്റുതന്നെ രംഗത്തിറങ്ങിയത്. 10 ബാര്‍ബര്‍മാരെയും ഒപ്പം കൂട്ടി. ആകെ 300 കുട്ടികളുടെ മുടിയാണു വെട്ടിയത്. നീട്ടി വളര്‍ത്തിയ മുടിയുമായി വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുന്നതിനെതിരെ പരാതി ഉയര്‍ന്നതോടെ, മുടിവെട്ടി, മാന്യമായ രീതിയില്‍ വിദ്യാര്‍ഥികള്‍ സ്കൂളില്‍ വരണമെന്ന് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...

ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി സിജെപി

0
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സിജെപി...