നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി: സംസ്ഥാന നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്: CPIM കേന്ദ്ര കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വവും ഏറ്റെടുക്കണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട്. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ ഉണ്ടായ വീഴ്ചകൾ കണ്ണൂർ ജില്ലാ കമ്മിറ്റി അവലോകന റിപ്പോർട്ടിൽ സ്വയം വിമർശനാത്മകമായി അംഗീകരിച്ചിട്ടുണ്ട്. ‘ജില്ലാ കമ്മിറ്റി ശുപാർശ ചെയ്ത സ്ഥാനാർഥിപ്പട്ടികയ്ക്ക് അംഗീകാരം നൽകുന്ന ഘട്ടത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച സംഭവിച്ചു എന്നാണ് അവലോകന റിപ്പോർട്ടിലെ പരാമർശം. ഈ തീരുമാനങ്ങളിൽ പങ്കാളികളായ സംസ്ഥാന കമ്മിറ്റിയുടെ ഉന്നത നേതൃത്വം അവയുടെ പ്രതികൂല പ്രത്യാഘാതങ്ങൾ കൃത്യമായി വിലയിരുത്തുന്നതിലും സമയബന്ധിതമായി ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും പരാജയപ്പെട്ടു.

അതിനാൽ, ചില മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർ‌ണ്ണയത്തിലും സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, യുവാക്കൾ എന്നിവർക്കുള്ള മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലും ഉണ്ടായ വീഴ്ചകൾക്ക് ജില്ലാ കമ്മിറ്റികളെ മാത്രം ഉത്തരവാദികളാക്കാനാവില്ലെന്നും ഈ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വവും ഏറ്റെടുക്കേണ്ടതാ’ണെന്നുമാണ് അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത്.വെള്ളാപ്പള്ളി നടേശൻ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശങ്ങളെ അപലപിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറത്തിറക്കിയെങ്കിലും അത് വേണ്ടത്ര ശക്തമായ പ്രതികരണമല്ലായിരുന്നുവെന്ന് അവലോകന റിപ്പോർട്ട് സ്വയം വിമർശനാത്മകമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ വിഷയത്തിൽ പാർട്ടിയിലെ ചില നേതാക്കൾ നടത്തിയ പ്രസ്താവനകളും ന്യൂനപക്ഷ വിഭാഗങ്ങളിൽ കൂടുതൽ അകൽച്ചയ്ക്ക് കാരണമായി.

വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ പാർട്ടി വിട്ടുവീഴ്ച ചെയ്യുകയാണെന്ന തെറ്റായ ധാരണ പ്രചരിപ്പിക്കാൻ ഈ വീഴ്ചകളെല്ലാം എതിരാളികൾക്ക് അവസരമൊരുക്കിയെന്നും അവലോകന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.വെള്ളാപ്പള്ളി നടേശൻ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശങ്ങളെ അപലപിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറത്തിറക്കിയെങ്കിലും അത് വേണ്ടത്ര ശക്തമായ പ്രതികരണമല്ലായിരുന്നുവെന്ന് അവലോകന റിപ്പോർട്ട് സ്വയം വിമർശനാത്മകമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ വിഷയത്തിൽ പാർട്ടിയിലെ ചില നേതാക്കൾ നടത്തിയ പ്രസ്താവനകളും ന്യൂനപക്ഷ വിഭാഗങ്ങളിൽ കൂടുതൽ അകൽച്ചയ്ക്ക് കാരണമായി.

വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ പാർട്ടി വിട്ടുവീഴ്ച ചെയ്യുകയാണെന്ന തെറ്റായ ധാരണ പ്രചരിപ്പിക്കാൻ ഈ വീഴ്ചകളെല്ലാം എതിരാളികൾക്ക് അവസരമൊരുക്കിയെന്നും അവലോകന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ബിജെപിയുമായി സിപിഐഎം രഹസ്യ ധാരണയിലെത്തിയെന്ന കോൺഗ്രസിന്റെ സംഘടിത പ്രചാരണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. അതുപോലെ, ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും എസ്ഐആർ വിഷയം ഉയർത്തി ബിജെപിയുമായി എൽഡിഎഫിനും പാർട്ടിക്കും ധാരണയുണ്ടെന്ന തരത്തിലുള്ള തെറ്റായ പ്രചാരണം നടത്തി. ഇത് ന്യൂനപക്ഷ വോട്ടർമാരുടെ ഒരു വിഭാഗത്തിൽ പ്രതികൂല സ്വാധീനം ചെലുത്തിയെന്നും’ അവലോകന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...