ഹജ്ജ് തീർത്ഥാടനം ; കൊച്ചിയിൽനിന്ന് ആദ്യവിമാനം 26-ന്

For full experience, Download our mobile application:
Get it on Google Play

കൊണ്ടോട്ടി: കൊച്ചിയിലും കണ്ണൂരിലും ഹജ്ജ് സർവീസ് ഏറ്റെടുത്ത സൗദി എയർ, ഹജ്ജ് വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. ആദ്യവിമാനം കൊച്ചിയിൽനിന്നുള്ളത് 26-നും കണ്ണൂരിൽനിന്നുള്ളത് ജൂൺ ഒന്നിനും പുറപ്പെടും. കരിപ്പൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 21-ന് പുറപ്പെടുമെന്നാണ് സൂചന. ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ല. കൊച്ചിയിൽനിന്നുള്ള ആദ്യവിമാനം 26-ന് 12.10-ന് പുറപ്പെട്ട് പ്രാദേശികസമയം 3.40-ന് ജിദ്ദയിലെത്തും. ജൂൺ ഒമ്പതുവരെയായി മൊത്തം 16 സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഒരേസമയം 275-285 തീർഥാടകർ പുറപ്പെടും. 27, 30, ജൂൺ രണ്ട്, ഏഴ്, ഒമ്പത് തീയതികളിൽ രണ്ടുവീതവും 28, 29, 31, ജൂൺ മൂന്ന്, അഞ്ച് തിയതികളിൽ ഓരോ വിമാനങ്ങളും മടക്കസർവീസ് നടത്തും.

നിലവിലെ കണക്കുപ്രകാരം കൊച്ചി വഴി 4239 തീർഥാടകരാണ് പുറപ്പെടുന്നത്. കൊച്ചിയിൽനിന്ന് പുറപ്പെടുന്നവരുടെ മടക്കസർവീസ് ജൂലായ് 10 മുതൽ 21 വരെ നടക്കും. ആദ്യവിമാനം പത്തിന് പുലർച്ചെ 2.05-ന് പുറപ്പെട്ട് 10.25-ന് കൊച്ചിയിലെത്തും. 11, 13, 15, 18, 20 തീയതികളിൽ രണ്ടു സർവീസുകളും മറ്റു ദിവസങ്ങളിൽ ഒരു സർവീസുമാണ് സൗദി എയർ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് : വിജിലൻസ് എസ്പി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ എസ്എൻഡിപി...

മോദിക്ക് ഇപ്പോള്‍ ഉറക്കമില്ലാ രാത്രികള്‍ ; വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല രാജ്യത്തിന്റെ വിദേശനയം :...

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോള്‍ രാത്രി ഉറക്കമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ...

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...