106 പേർക്ക് ജീവൻ നഷ്ടപ്പെട്ട ഹൂച്ച് വിഷമദ്യ ദുരന്തം : കോടതി മെയ് 14 ന് ശിക്ഷ വിധിക്കും

For full experience, Download our mobile application:
Get it on Google Play

മുംബൈ: 2015-ലെ മാൽവാനി ഹൂച്ച് ദുരന്തത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ നാല് പേർക്കുള്ള ശിക്ഷ സെഷൻസ് കോടതി മെയ് 14-ന് വിധിക്കും. വ്യാജമദ്യം കഴിച്ച് 106 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 75 പേർക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്ത സംഭവത്തിൽ 14 പ്രതികളിൽ രാജു തപ്കർ (59), ഡൊണാൾഡ് പട്ടേൽ (49), ഫ്രാൻസിസ് ഡിമെല്ലോ (54), മൻസൂർ ഖാൻ (34) എന്നിവർ കുറ്റക്കാരാണെന്ന് സെഷൻസ് കോടതി ഏപ്രിൽ 29 ന് വിധിച്ചിരുന്നു. ഈ നാല് പ്രതികൾക്കെതിരെ മാത്രമാണ് ഗൂഢാലോചന കുറ്റം തെളിഞ്ഞത്. കൊലപാതകക്കുറ്റങ്ങളിൽ നിന്ന് കോടതി ഇവരെ വെറുതെവിട്ടെങ്കിലും കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യയ്ക്കും ബോംബെ നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾക്കും കുറ്റക്കാരാണെന്ന് കണ്ടെത്തി.

തപ്കറിന് വേണ്ടി കൈനത്ത് സയ്യിദ്, ഡൊണാൾഡ് പട്ടേലിന് വേണ്ടി വഹാബ് ഖാൻ, ഫ്രാൻസിസ് ഡിമെല്ലോക്ക് വേണ്ടി നിതിൻ സെജ്പാൽ, മൻസൂർ ഖാന് വേണ്ടി ദിവാകർ റായി എന്നിവർ കുറഞ്ഞ ശിക്ഷക്കായി കോടതിയിൽ വാദിച്ചിരുന്നു. സാധാരണ ജീവിതം നയിക്കാനുള്ള അവസരം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരമാവധി ജീവപര്യന്തം തടവ് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രദീപ് ഘരതിന്‍റെ അഭ്യർത്ഥന കോടതി പുനപരിശോധിച്ച സാഹചര്യത്തിലാണ് ശിക്ഷ നൽകാൻ തീരുമാനിച്ചത്. ‘വ്യക്തമായ ഉദേശത്തോടു കൂടിയാണ് അവർ അത് ചെയ്തത്. ഇത്തരമൊരു പ്രവർത്തി കഠിനവും നിന്ദ്യവുമാണ്. അത് വെച്ചുപൊറുപ്പിക്കരുതെന്നും’ ഘരത് വാദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...

ഖർഗെക്കെതിരായ ജാത്യാധിക്ഷേപം ; ഇന്ന് കോൺ​ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

0
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ...

കടുത്ത വൈദ്യുതി പ്രതിസന്ധി ; ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്

0
ധാക്ക: പ്രകൃതിവാതകക്ഷാമത്തെ തുടർന്ന് സമീപകാലത്തെ ഏറ്റവും വലിയ ഊർജ പ്രതിസന്ധി നേരിടുന്ന...