ഹജ്ജ് പഠനക്ലാസ്സും പ്രാർത്ഥനാ സംഗമവും ഹജ്ജ് യാത്രയയപ്പും ഏപ്രിൽ 14ന് പള്ളിക്കലിൽ നടക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്നവർക്കായി ഹജ്ജ് പഠനക്ലാസ്സും പ്രാർത്ഥനാ സംഗമവും ഹജ്ജാജികൾക്കുള്ള യാത്രയയപ്പും ഏപ്രിൽ 14 ചൊവ്വാഴ്ച പള്ളിക്കൽ സുമയ്യ ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. ഡി.കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഓച്ചിറ, എ.അബ്ദുല്ല മൗലവി ബാഖവി എന്നിവർ ഹജ്ജ് – ഉംറ പഠനക്ലാസ്സുകൾ നയിക്കും. ഡി.കെ.ജെ.യു സെക്രട്ടറി തോന്നയ്ക്കൽ കെ.എച്ച് മുഹമ്മദ് മൗലവി ചൊവ്വാഴ്ച രാവിലെ 9.30 മണിക്ക് ഹജ്ജ് പഠനക്ലാസ്സ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഈരാറ്റുപേട്ട സക്കീർഹാജി ഹജ്ജ് യാത്രാസന്ദേശം നൽകും.

ഡി.കെ.ജെ.യു ഉപാധ്യക്ഷൻ അസയ്യദ് മുത്തുക്കോയ തങ്ങൾ അൽബാഫഖി ഉച്ചയ്ക്കുശേഷം നടക്കുന്ന പ്രാർത്ഥന സംഗമത്തിന് നേതൃത്വം നൽകും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സമ്മേളനം വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ ഹജ്ജ് കോർഡിനേറ്റർ ചുള്ളിമാനൂർ യൂസഫ് ഹാജി ഹജ്ജ് യാത്രോപദേശം നൽകും. ഹജ്ജ് പഠനക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9745312412 എന്ന മൊബൈൽ നമ്പറിൽ വിളിച്ച് പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകസമിതി ജനറൽ കൺവീനർ പള്ളിക്കൽ കെ.എച്ച് ഷറഫുദ്ദീൻ മൗലവി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...

ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി...