കണ്ണൂർ: പണി കഴിഞ്ഞ് അര മണിക്കൂറാവും മുൻപ് ഒരു റോഡൊലിച്ച് പോയെന്ന് കേട്ടാൽ വിശ്വസിക്കുമോ? അങ്ങനെയൊരു സംഭവം കണ്ണൂരിലുണ്ടായി. കഴിഞ്ഞ ദിവസം എടൂരിൽ നിർമ്മിച്ച സമാന്തര പാതയ്ക്കാണ് ഈ ഗതി വന്നത്. കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് റോഡ് ഒലിച്ചു പോയത്. വെമ്പുഴ പാലം പണിയിൽ മെല്ലെപ്പോക്ക് തുടങ്ങിയിട്ട് നാളുകളായി. എടൂരിൽ നിന്ന് കരിക്കോട്ടക്കരിയിലേക്ക് വഴിയുമടഞ്ഞു. നിവർത്തിയില്ലാതെയാണ് നാട്ടുകാർ സമാന്തര പാത ആവശ്യപ്പെട്ടത്. ആദ്യമൊന്നു പണിതു. മണ്ണിട്ടുയർത്തിയായിരുന്നു നിർമാണം. വെമ്പുഴയുടെ ഒഴുക്കു തടസപ്പെട്ടതോടെ വെള്ളക്കെട്ട് ഉയർന്നു. വീണ്ടും മാറ്റിപ്പണിതു. പുതിയ നാല് പൈപ്പുകൾ സ്ഥാപിച്ചു. റോഡിന്റെ വീതിയും ഉയരവും കൂട്ടി. പണി കഴിഞ്ഞ് അര മണിക്കൂറിനുള്ളിലൊരു മഴ. മലവെള്ളപാച്ചിലിൽ പൈപ്പും പോയി റോഡും പോയി. എടൂർ കരിക്കോട്ടക്കരിക്ക് പോകാനിപ്പോൾ വഴിയില്ല. മലയോര ഹൈവേയുടെ നിലവാരം മെച്ചപ്പെടുത്തലിന്റെ ഭാഗമായാണ് വെമ്പുഴയിൽ നിലവിൽ ഉണ്ടായിരുന്ന പാലം പൊളിച്ചു മാറ്റിയത്. ഉടൻ ബദൽ മാർഗം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























