വിവാഹ ഘോഷയാത്രയ്ക്കിടയിൽ ട്രാക്‌ടർ തലകീഴായി മറിഞ്ഞ് അപകടം ; 13 പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: വിവാഹ ഘോഷയാത്രയ്‌ക്കിടയിൽ ട്രാക്‌ടർ തലകീഴായി മറിഞ്ഞ് വൻ അപകടം. മദ്ധ്യപ്രദേശിലെ രാജ്‌ഗഡിലാണ് സംഭവം. ഞായറാഴ്‌ച രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. രാജസ്ഥാനിലെ മോടിപുര എന്ന സ്ഥലത്ത് നിന്നും മദ്ധ്യപ്രദേശിലെ കുലംപൂർ എന്നയിടത്തേക്ക് വിവാഹ ഘോഷയാത്ര നടക്കുകയായിരുന്നു. ഇതിനിടെ കൂട്ടത്തിലെ ട്രാക്‌ടർ അപകടത്തിൽ പെടുകയായിരുന്നു. പിപ്‌ലോഡി എന്ന സ്ഥലത്ത് ചുരം റോഡിൽ വച്ചാണ് ട്രാക്‌ടർ നിയന്ത്രണം വിട്ട് മറിഞ്ഞത്.13 പേർക്ക് അപകടത്തിൽ ജീവൻ നഷ്‌ടമായി. ഇതിൽ നാലുപേർ കുട്ടികളാണ്. 15 പേർക്കാണ് സംഭവത്തിൽ ആകെ പരിക്കേറ്റതെന്നാണ് പുറത്തുവരുന്ന വിവരം.

മന്ത്രിയായ നാരായൺ സിംഗ് പൻവാ‌ർ, രാജ്‌ഗഡ് കളക്‌ടർ ഹർഷ് ദീക്ഷിത്, എസ്.പി എന്നിവർ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു.അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ രാജ്‌ഗഡ് ജില്ലാ ആശുപത്രിയിൽ നടക്കുകയാണെന്നും അതീവ ഗുരുതരമായ പരിക്കുള്ളവരെ ഭോപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി എക്‌സ് വഴി അറിയിച്ചു. രാജസ്ഥാൻ സർക്കാരുമായി ബന്ധപ്പെട്ടെന്നും രക്ഷാപ്രവർത്തനത്തിന് രാജസ്ഥാൻ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ലുങ്കി വാല’ പരാമർശം: ജോൺ ബ്രിട്ടാസിനെതിരെ ബിജെപി എംപിയുടെ അധിക്ഷേപത്തിൽ വ്യാപക പ്രതിഷേധം

0
തിരുവനന്തപുരം: രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയെ അധിക്ഷേപിച്ച് ബിജെപി എംപി. 'കേരള...

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്

0
ദില്ലി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ...

നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി

0
ഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി....

കിസാൻ സഭ എഴുമറ്റൂർ മണ്ഡലം കൺവൻഷൻ നടത്തി

0
ചുങ്കപ്പാറ: പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്ന്...