വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ ലോഡ് ഷെഡ്ഡിങ്ങ് നടപ്പിലാക്കാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് നടപ്പിലാക്കാൻ തീരുമാനം. വൈകിട്ട് 6നും രാത്രി 12നും ഇടയിൽ അരമണിക്കൂർ വരെയാണ് ലോഡ് ഷെഡ്ഡിങിന് തീരുമാനമായിരിക്കുന്നത്. കെഎസ്ഇബി ഉന്നത തല യോ​ഗത്തിലാണ് തീരുമാനം. പീക്ക് അവറിൽ വാഹന ചാർജ്ജിംഗ് പാടില്ലെന്നും എസി താപ നില 24 നും 26 നും ഇടക്ക് ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്. വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളർച്ചാ നിരക്ക് പരിശോധിച്ചാൽ പ്രതിവർഷം ഉണ്ടാകുന്ന ശരാശരി വർദ്ധനയെക്കൾ വളരെക്കൂടുതലാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്.

വൈകിട്ട് 6 മണിക്കുശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും എസിയുടെ ഉപയോഗവും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ പാചകത്തെ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാൻ കാരണമായത് എന്നാണ് മനസ്സിലാകുന്നതെന്ന് ഉന്നത തലയോഗത്തിൽ വിലയിരുത്തലുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിൽ തട്ടിപ്പ് : ലക്ഷ്യം വിദേശനാണ്യം രാജ്യത്തിന് പുറത്തേക്ക് കടത്തൽ ആരോപണവുമായി സർക്കാർ

0
തിരുവനന്തപുരം : വിദേശനാണ്യം രാജ്യത്തിനുപുറത്തേക്കു കടത്താൻമാത്രം ലക്ഷ്യമിട്ടാണ് അർജന്റീന ടീമിെന്റയും ലയണൽ...

ടാക്‌സി ഡ്രൈവർമാർക്ക് ഭാഷ നിർബന്ധമാക്കി മഹാരാഷ്ട്ര ; മറാഠി അറിയില്ലെങ്കിൽ ലൈസൻസും പെർമിറ്റും റദ്ദാക്കും

0
മുംബൈ : മഹാരാഷ്ട്രയിൽ ഓട്ടോറിക്ഷ, ടാക്സി, ആപ്പ് അധിഷ്ഠിത ക്യാബുകൾ (ഒല,...

കാപ്പ കേസ് പ്രതി ആർ. സുഗതന് അവധി നൽകിയതിൽ എൽഡിഎഫ് നിയമനടപടിക്ക്

0
തിരുവനന്തപുരം: കാപ്പ കേസിലെ പ്രതിയായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍....

ശബരിമല നെയ്യ് ക്രമക്കേടില്‍ ദേവസ്വം വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടിൽ ദേവസ്വം...