കുട്ടിക്കാനത്തെ പെട്രോള്‍ പമ്പിന് സ്റ്റോപ്പ് മെമ്മോ നല്‍കി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കുട്ടിക്കാനത്ത് പ്രവർത്തിച്ചിരുന്ന ഭാരത് പെട്രോളിയത്തിന്റെ പെട്രോള്‍പമ്പിന്റെ നവീകരണ പ്രവർത്തങ്ങള്‍ക്ക് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി. ഒരു മാസമായി അറ്റകുറ്റപ്പണികള്‍ നിലച്ചു. മരിയൻകോളജിന് സമീപമുള്ള പെട്രോള്‍പമ്പിന് ജിലകളക്ടർക്ക് നല്‍കിയ പരാതിയെ തുടർന്നാണ് പീരുമേട് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ഹൈറേഞ്ചിലെ പഴയ പെട്രോള്‍ പമ്പില്‍ ഒന്നായ കുട്ടിക്കാനത്തെ പെട്രോള്‍ പമ്പ് 1953 ല്‍ ആരംഭിച്ചതാണ്. പെട്രോള്‍ പമ്പിന്റെ പ്രവർത്തനം കഴിഞ്ഞ ഒക്ടോബറില്‍ ടാങ്കില്‍ ചോർച്ച ഉണ്ടായതിനെ തുടർന്ന് നിർത്തി. കഴിഞ്ഞ മാസം ടാങ്ക് മാറ്റുകയും പുതിയ ഡിസ്‌പെൻസറും മേല്‍ ല്‍ക്കൂരയും പൊളിച്ചു മാറ്റി പുനർ നിർമ്മിക്കുന്ന ജോലികള്‍ പെട്രോളിയം കമ്പനി നടത്തിവരികയാണ്. ചിലർ ഇതിനെതിരെ തടസം ഉന്നയിച്ചിരിക്കുകയാണ്.

പെട്രോള്‍ ബങ്കിന്റെ പട്ടയസ്ഥലത്താണ് നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്തുന്നതെന്നാണ് ഉടമ പറയുന്നത്. സ്ഥലത്തിന്റെ രേഖകള്‍ വില്ലേജ് ഓഫീസില്‍ എത്തിച്ച്‌ പരിശോധിച്ചാല്‍ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്ന് പീരുമേട് തഹസില്‍ദാർ പറഞ്ഞു. സ്റ്റോപ്പ് മെമ്മോ നല്‍കി ഒരു മാസം പിന്നിടുമ്പോഴും തുടർ നടപടികള്‍ സ്വികരിക്കാത്ത റവന്യു വകുപ്പിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്. സ്റ്റോപ്പ് മെമ്മോയുടെ പകർപ്പ് ഭാരത് പെട്രോളിയംകോർപ്പറേഷൻ പമ്പ് ഉടമ എന്നിവർക്ക് നല്‍കാതെ പമ്പിന്റെ ഭിതിയില്‍ പതിപ്പിക്കുകയായിരുന്ന. മുണ്ടക്കയം കഴിഞാല്‍ 20 കിലോമീറ്ററിന് ശേഷമുള്ള ഏക പമ്പ് ആണ് കുട്ടിക്കാനത്തെ പെട്രോള്‍ പമ്പ്. ഇത് തുറക്കാത്തതിന് എതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നുവന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാബിനറ്റ് റാങ്ക് പദവികളിൽ തീരുമാനം ഉടൻ : 4 പേരെ പരിഗണിച്ച് സർക്കാർ

0
തിരുവനന്തപുരം : ഘടകകക്ഷി നേതാക്കൾക്ക് കാബിനറ്റ് റാങ്കുള്ള പദവി നൽകുന്ന കാര്യത്തിൽ...

മെസ്സിയുടെ പേരിൽ തട്ടിപ്പ് : ലക്ഷ്യം വിദേശനാണ്യം രാജ്യത്തിന് പുറത്തേക്ക് കടത്തൽ ആരോപണവുമായി സർക്കാർ

0
തിരുവനന്തപുരം : വിദേശനാണ്യം രാജ്യത്തിനുപുറത്തേക്കു കടത്താൻമാത്രം ലക്ഷ്യമിട്ടാണ് അർജന്റീന ടീമിെന്റയും ലയണൽ...

ടാക്‌സി ഡ്രൈവർമാർക്ക് ഭാഷ നിർബന്ധമാക്കി മഹാരാഷ്ട്ര ; മറാഠി അറിയില്ലെങ്കിൽ ലൈസൻസും പെർമിറ്റും റദ്ദാക്കും

0
മുംബൈ : മഹാരാഷ്ട്രയിൽ ഓട്ടോറിക്ഷ, ടാക്സി, ആപ്പ് അധിഷ്ഠിത ക്യാബുകൾ (ഒല,...

കാപ്പ കേസ് പ്രതി ആർ. സുഗതന് അവധി നൽകിയതിൽ എൽഡിഎഫ് നിയമനടപടിക്ക്

0
തിരുവനന്തപുരം: കാപ്പ കേസിലെ പ്രതിയായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍....