യുഎസിന്റെ വെടിനിർത്തൽ നിർദേശത്തിന് ഹമാസിന്റെ പച്ചക്കൊടി ; 10 ബന്ദികളെ വിട്ടുനൽകാമെന്ന് സമ്മതിച്ചു

For full experience, Download our mobile application:
Get it on Google Play

ഗാസാസിറ്റി: യുഎസ് കൈമാറിയ ഇസ്രയേലിന്റെ അംഗീകാരത്തോടെയുള്ള വെടിനിർത്തൽക്കരാറിനോട് അനുകൂലമായി പ്രതികരിച്ച് ഹമാസ്. കരാറിലെ വ്യവസ്ഥയനുസരിച്ച് ഗാസയിൽ ജീവനോടെയുള്ള 10 ബന്ദികളെ വിട്ടുനൽകാമെന്ന് ഹമാസ് സമ്മതിച്ചു. ഇതുസംബന്ധിച്ച മറുപടി യുഎസിനും മധ്യസ്ഥന്മാർക്കും കൈമാറി. 60 ദിവസത്തെ വെടിനിർത്തൽ ഇടവേളയ്ക്കിടെ 10 ബന്ദികൾക്കൊപ്പം മരിച്ച 18 പേരുടെ മൃതദേഹങ്ങളും കൈമാറണമെന്നാണ് യുഎസിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീഫ് വിറ്റ്കോഫ് കൈമാറിയ കരടുകരാറിലെ നിർദേശം. അതിനിടെ അധിനിവേശ വെസ്റ്റ്ബാങ്കിലേക്കുള്ള വിദേശകാര്യമന്ത്രിമാരുടെ സന്ദർശനം ഇസ്രയേൽ വിലക്കിയതിനെ അറബ് രാഷ്ട്രങ്ങൾഅപലപിച്ചു.

പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മെഹമൂദ് അബ്ബാസുമായുള്ള ചർച്ചയ്ക്കായി ഈജിപ്ത്, ജോർദാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരാണ് ശനിയാഴ്ച റമള്ളയിൽ എത്താനിരുന്നത്.ഗാസയിലെ യുദ്ധത്തിൽ അന്താരാഷ്ട്ര മാനുഷികനിയമങ്ങൾ പാലിക്കപ്പെടുന്നില്ലെന്നാരോപിച്ച് സ്പാനിഷ് നഗരമായ ബാഴ്സലോണയിലെ നഗരഭരണകൂടം ഇസ്രയേലുമായുള്ള സൗഹൃദഉടമ്പടി റദ്ദാക്കി. വെള്ളിയാഴ്ച പടിഞ്ഞാറൻ സിറിയയിൽ ഇസ്രയേൽ ആക്രമണം നടത്തി. മധ്യഗാസയിൽ മരുന്നുവിതരണത്തിനായിപ്പോയ യുഎൻ ട്രക്ക് കൊള്ളയിക്കപ്പെട്ടു. സംഭവത്തെ യുഎൻ അപലപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...