ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ ഇറാൻ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ: യുഎൻ സുരക്ഷാ കൗൺസിൽ വെടിനിർത്തലിനും ബന്ദിമോചനത്തിനും ആഹ്വാനം ​ചെയ്യുന്ന പ്രമേയം പാസാക്കിയതിന് തൊട്ടുപിന്നാലെ, ഇറാനിയൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾക്കായി ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ ചൊവ്വാഴ്ച ഇറാൻ സന്ദർശിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്‌ദുല്ലാഹിയാൻ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മുസ്‌ലിംകളുടെ വിശുദ്ധ മാസമായ റമദാനിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് യുഎൻ സുരക്ഷാ കൗൺസിൽ തിങ്കളാഴ്ച അംഗീകരിച്ച പ്രമേയത്തിന് പിന്നാലെയാണ് ഹനിയേയുടെ സന്ദർശനം. ഒക്‌ടോബർ 7 ന് ശേഷം ഹമാസ് നേതാവ് ടെഹ്‌റാനിലേക്ക് നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്,യു.എന്നിൽ അതിനിടെ, പ്രമേയത്തെ ചൊല്ലി അമേരിക്കയും ഇസ്രായേലും പരസ്യമായ ഭിന്നത രൂപപ്പെട്ടു.

യുദ്ധത്തിന്റെ തുടക്കം മുതൽ ഇസ്രായേലിനെ സംരക്ഷിച്ചു നിലകൊണ്ട അമേരിക്ക, ഇത്തവണ വീ​റ്റോ ചെയ്യാതെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇതിനെതിരെ കടുത്ത വിമർശനമാണ് ഇസ്രയേൽ അഴിച്ചുവിട്ടത്.യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം അന്താരാഷ്ട്ര നിയമത്തിന് എതിരാ​ണെന്ന യു.എസ് ആരോപണം യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് തള്ളി. റഫയിൽ ആക്രമണം അഴിച്ചുവിടാനുള്ള ഇസ്രായേൽ നീക്കത്തി​നെതിരെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ രംഗത്തുവന്നു. റഫയിൽ കരയാക്രമണം നടത്താതെ ബദൽ മാർഗം അവലംബിക്കണ​മെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറിനോട് ബ്ലിങ്കൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂരിൽ സ്‌കൂൾ കെട്ടിടം തകർന്നു വീണു

0
തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യു പി സ്കൂൾ...

കണ്ണൂർ ജില്ലയിലെ സിപിഎം നേതാക്കളുടെ വീടുകൾക്ക് മുന്നി​ലുള്ള പോലീസ് സുരക്ഷ പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു

0
കണ്ണൂർ: കണ്ണൂർ ജില്ലയിലെ സിപിഎം നേതാക്കളുടെ വീടുകൾക്ക് മുന്നി​ലുള്ള പോലീസ് സുരക്ഷ...

യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം : യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ...

എസ് എഫ് ഐ സമരത്തിനെതിരായ പോലീസ് നരനായാട്ടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എസ് എഫ്...

0
തിരുവനന്തപുരം: എസ് എഫ് ഐ സമരത്തിനെതിരായ പോലീസ് നരനായാട്ടിൽ ശക്തമായ പ്രതിഷേധം...