എസ് എഫ് ഐ സമരത്തിനെതിരായ പോലീസ് നരനായാട്ടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ് എഫ് ഐ സമരത്തിനെതിരായ പോലീസ് നരനായാട്ടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ന്യായമായ വിദ്യാർത്ഥി ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ നടത്തിയ സമരത്തിനെതിരെ പോലീസ് നടത്തിയ അതിക്രമം ജനാധിപത്യ അവകാശങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത നടപടി ഒരിക്കലും അംഗീകരിക്കാനാകില്ല.

വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ ബലപ്രയോഗം നടത്തുകയും സമരത്തിൽ പങ്കെടുത്തവർക്കെതിരെ ഗുരുതരമായ ക്രിമിനൽ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്യുന്നത് പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും സമരത്തിനിടെ പോലീസ് നടത്തിയ ബലപ്രയോഗവും വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണവും സമഗ്രമായി അന്വേഷിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നിയമാനുസൃതമായ നടപടി സ്വീകരിക്കണം. ഒരേ സംഭവത്തിൽ സമരക്കാരെ മാത്രം പ്രതികളാക്കി പോലീസ് നടപടിയെ ഏകപക്ഷീയമായി ന്യായീകരിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും പോലീസ് അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ മുന്നോട്ടുപോകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈന് വേണ്ടി ഇന്ത്യൻ കമ്പനിയുമായി ഇടപാട് ; എസ്‌തോണിയൻ പ്രതിരോധമന്ത്രി രാജിവെച്ചു

0
താലിൻ (എസ്‌തോണിയ) : ഇന്ത്യൻ കമ്പനി ഉൾപ്പെടുന്ന പ്രതിരോധ കരാറുമായി ബന്ധപ്പെട്ട...

ചതുരംഗപ്പാറയിൽ സിഎച്ച്ആർ ഭൂമിയിൽ വ്യാപകമായി മരം മുറിച്ച് കടത്തിയതായി കണ്ടെത്തൽ

0
ഇടുക്കി: ഉടുമ്പൻചോല ചതുരംഗപ്പാറയിൽ സിഎച്ച്ആർ ഭൂമിയിൽ വ്യാപകമായി മരം മുറിച്ച് കടത്തിയതായി...

സുഡാനിലെ ആഭ്യന്തരകലഹത്തിൽ പങ്കാളികളാണെന്ന ആരോപണങ്ങൾ നിഷേധിച്ച് യുഎഇ

0
അബുദാബി: സുഡാനിലെ ആഭ്യന്തരകലഹത്തിൽ പങ്കാളികളാണെന്ന ആരോപണങ്ങൾ നിഷേധിച്ച് യുഎഇ. സുഡാൻ വിഷയം...

തൃശൂരിൽ സ്‌കൂൾ കെട്ടിടം തകർന്നു വീണു

0
തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യു പി സ്കൂൾ...