വെടിനിർത്തലിൻ്റെ മൂന്നാം ദിനം ; 13 ബന്ദികളെ ഹമാസും 39 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റഫ : വെടിനിര്‍ത്തലിന്റെ മൂന്നാം ദിനം കൂടുതല്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്. 13 ബന്ദികളെ മോചിപ്പിച്ചതായി ഹമാസ് അറിയിച്ചു. ഇസ്രയേല്‍ പൗരന്മാരേയും നാല് വിദേശികളേയും റെഡ് ക്രോസിന് കൈമാറിയെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. മൂന്ന് തായ്‌ലൻഡുകാരും ഇസ്രയേൽ പൗരത്വമുള്ള റഷ്യക്കാരനും ഉൾപ്പെടെയുള്ളവരെയാണ് വിട്ടയച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേൽ ജയിലിൽ തടവിലുണ്ടായിരുന്ന 39 പലസ്തീൻ തടവുകാരെ വിട്ടയച്ചതായി ഇസ്രയേലും അറിയിച്ചിട്ടുണ്ട്. ഇതിനിടെ വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ പരിശോധനകളില്‍ ആറ് പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ റെയ്ഡ് തുടരുകയാണ്. വെടിനിര്‍ത്തലിന്റെ മൂന്നാം ദിവസം കൂടുതല്‍ ട്രക്കുകള്‍ ഗാസയിലേക്ക് എത്തിച്ചേര്‍ന്നു. ബന്ദിയാക്കപ്പെട്ട നാല് വയസുള്ള അമേരിക്കൻ പൗരൻ അബിഗെയ്ൽ എഡനെ ഹമാസ് മോചിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. അമേരിക്കൻ പൗരത്വമുള്ള 45കാരിയായ ഒരു സ്ത്രീയെയും ഹമാസ് മോചിപ്പിച്ചിട്ടുണ്ട്. കൂടുതൽ അമേരിക്കൻ തടവുകാരെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബൈഡൻ വ്യക്തമാക്കി.

ബന്ദികളെ മോചിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യാൻ ഖത്തർ അമീർ, ഈജിപ്ത് പ്രസിഡൻ്റ്, ഇസ്രായേൽ പ്രധാനമന്ത്രി എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ബൈഡൻ വ്യക്തമാക്കി. ഇതിനിടെ ഹമാസ്-ഇസ്രയേൽ പേരാട്ടം ആരംഭിച്ച ഒക്ടോബർ 7 മുതൽ 3,200 പലസ്തീനികൾ തടവിലായതായി റിപ്പോർട്ട്. തടവുകാരുടെ അവകാശങ്ങൾക്കായുള്ള സംഘടനയായ പലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരെ തടവുകാരാക്കിയത്. ഒക്ടോബർ ഏഴ് മുതൽ 120 സ്ത്രീകളെയും 145 കുട്ടികളെയുമാണ് അറസ്റ്റ് ചെയ്തത്. 41 മാധ്യമപ്രവർത്തകർ അറസ്റ്റിലായി, 29 പേർ ഇപ്പോഴും തടങ്കലിലാണെന്നും പ്രിസണേഴ്സ് സൊസൈറ്റി വ്യക്തമാക്കി. 1,624 അഡ്മിനിസ്ട്രേറ്റീവ് തടങ്കൽ ഉത്തരവുകൾ പുറപ്പെടുവിക്കുകയോ പുതുക്കുകയോ ചെയ്തതായും 6 തടവുകാർ കസ്റ്റഡിയിലോ തടങ്കലിലോ മരിച്ചതായും ഇവർ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകൾ ഉയരുന്നു ; രണ്ടു മരണം, ജാഗ്രത നിർദ്ദേശം

0
കഡപ്പ : ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകൾ ഉയരുന്നു. വൈ.എസ്.ആർ. കഡപ്പ ജില്ലയിലാണ്...

പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച അനിശ്ചിതത്വത്തിൽ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച അനിശ്ചിതത്വത്തിൽ. സിപിഐ...

കുടിശിക തീർത്തതോടെ റോഡിലെ ക്യാമറകൾ വീണ്ടും സജീവമായി

0
കൊച്ചി : “ഇന്റർനെറ്റ് ഇല്ലല്ലോ, ക്യാമറകൾക്ക് വിശ്രമമായിരിക്കും” എന്ന് കരുതി റോഡിൽ...