ഫ്രാന്‍സില്‍ നിന്നുള്ള ഹാമര്‍ മിസൈലുകള്‍ ഈ മാസം അവസാനത്തോടെ ലഭ്യമാകുമെന്ന് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷ സാധ്യത തുടരുന്നതിനിടെ പ്രതിരോധ മേഖലയുടെ കരുത്ത് വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി ഫ്രാന്‍സില്‍ നിന്നുള്ള ഹാമര്‍ മിസൈലുകള്‍ ഈ മാസം അവസാനത്തോടെ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. റഫേല്‍ വിമാനങ്ങളില്‍ ഘടിപ്പിക്കാവുന്ന ഹാമര്‍ മിസൈലുകളാണ് ഉടന്‍ ഇന്ത്യയിലെത്തുക.

60-70 കിലോ മീറ്റര്‍ ദൂരപരിധിയില്‍ ആക്രണം നടത്താന്‍ കഴിവുള്ള ഹാമര്‍ മിസൈലുകള്‍ വാങ്ങാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വ്യോമസേനയ്ക്ക് അനുമതി നല്‍കിയിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന ഹാമര്‍ മിസൈലുകള്‍ സജ്ജീകരിച്ച്‌ റഫേല്‍ യുദ്ധ വിമാനങ്ങളുടെ പ്രഹര ശേഷി വര്‍ധിപ്പിക്കുകയാണ് വ്യോമസേനയുടെ ലക്ഷ്യം. ഫ്രഞ്ച് വ്യോമസേനയുടെ പക്കല്‍ സ്റ്റോക്കുള്ള മിസൈലുകളാണ് അടിയന്തര ആവശ്യം പരിഗണിച്ച്‌ ഇന്ത്യയ്ക്ക് കൈമാറുന്നത്.

എയര്‍ ടു സര്‍ഫസ് മിസൈലായ ഹാമര്‍ ഫ്രഞ്ച് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി പ്രത്യേകം നിര്‍മ്മിച്ചതാണ്. പര്‍വത മേഖലകളിലടക്കം ആക്രമണം നടത്താനുള്ള ശേഷിയാണ് ഹാമര്‍ മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. മലമുകളിലുള്ള ബങ്കറുകളും സൈനിക താവളങ്ങളും കൃത്യമായി തകര്‍ക്കാന്‍ ഈ മിസൈലിന് കഴിയും. അതിനാല്‍ തന്നെ കിഴക്കന്‍ ലഡാക്ക് പോലെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ ഹാമര്‍ മിസൈലുകള്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കും. നിലവില്‍ 8 റഫേല്‍ വിമാനങ്ങളാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇവയില്‍ ഹാമര്‍ മിസൈലുകള്‍ കൂടി ഘടിപ്പിക്കുന്നതോടെ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാകുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...