മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പൂർത്തീകരിച്ച പിഎംഎവൈ വീടുകളുടെ താക്കോൽദാനം നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പൂർത്തീകരിച്ച പിഎംഎവൈ വീടുകളുടെ താക്കോൽദാനവും ടോയ്‌ലെറ്റ് കോംപ്ലക്സുകളുടെ ഉദ്ഘാടനവും അഡ്വ. മാത്യു റ്റി. തോമസ് എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ അധ്യക്ഷത വഹിച്ചു. കുന്നന്താനം, മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തുകളിലായി നിർമാണം പൂർത്തിയായ അഞ്ച് വീടുകളുടെ താക്കോൽദാനമാണ് നിർവഹിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 42.5 ലക്ഷം രൂപ ചെലവഴിച്ച് കൊറ്റനാട് എസ്‌സിവി ഹയർ സെക്കൻഡറി സ്കൂൾ, ആഞ്ഞിലിത്താനം ഗവ.എൽപിഎസ്, പുതുശ്ശേരി ഗവ.എൽപിഎസ്, കുന്നന്താനം (ചക്കുംമൂട്) ഗവ.എൽപിഎസ് ബ്ലോക്ക് പഞ്ചായത്ത് വളപ്പ് എന്നിവിടങ്ങളിലാണ് ടോയ്‌ലെറ്റ് കോംപ്ലക്സുകൾ പൂർത്തിയാക്കിയത്.

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. പ്രകാശ് ചരളേൽ, മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോൾ, കവിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ്കുമാർ, ആനിക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഡാനിയൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി രാജു, ജില്ലാ പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി, ജ്ഞാനമണി മോഹൻ, എസ്. ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചോദ്യ പേപ്പർ ചോർച്ച : ‘എൻടിഎ പിരിച്ചുവിടണം, ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണം’...

0
ഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിലെ സിബിഐ കുറ്റപത്രത്തിന് പിന്നാലെ...

ഏരൂർ എണ്ണപ്പനത്തോട്ടത്തിൽ മൂന്നുതവണ ഉഗ്രശബ്ദം മുഴങ്ങിമുഴങ്ങിയ സംഭവം ; പരിശോധന നടത്തി

0
ഏരൂർ : എണ്ണപ്പനത്തോട്ടത്തിൽ ഉഗ്രശബ്ദം കേട്ട സംഭവത്തിൽ ഖനന ഭൂവിജ്ഞാന വകുപ്പ്...

പോക്സോ കേസുകളിൽ 71% പ്രതികളും കുട്ടികളുടെ ബന്ധുക്കളും പരിചിതരും

0
തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ കേസുകളിൽ 71 ശതമാനം പ്രതികളും കുട്ടികളുടെ പരിചിതരാണെന്ന്...

‘അവഗണനയിൽ നിരാശയുണ്ട്’ ; നിരാഹാരം അവസാനിപ്പിക്കാൻ രാഹുൽ ഒപ്പംനിന്നില്ലെന്ന് വാങ്ചുക്ക്

0
ന്യൂഡൽഹി : വിദ്യാർഥിപ്രക്ഷോഭത്തിനിടെ ജന്തർമന്തറിൽ താൻ നടത്തിയ 26 ദിവസത്തെ നിരാഹാരസമരം...