വാഹനം ഇടിച്ചുതകർന്ന കൈവരികൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ചൈനാമുക്കിൽ വാഹനം ഇടിച്ചുതകർന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ കൈവരികൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. ചൈനാ മുക്ക് എസ് എൻ ഡി പിക്ക് സമീപമാണ് ആഴ്ചകൾക്ക് മുൻപ് നിയന്ത്രണം വിട്ടുവന്ന കാർ രാത്രിയിൽ റോഡിലെ കൈവരിയിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ശക്തിയിൽ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് നിർമ്മിച്ച കൈവരികൾ ഒടിയുകയും ചെയ്തു. എന്നാൽ ഒടിഞ്ഞുമാറിയ പൈപ്പിന്റെ ഭാഗങ്ങൾ നടപ്പാതയിൽ കുന്തമുനപോലെ നിൽക്കുന്നത് ബന്ധപ്പെട്ടവർ നീക്കം ചെയ്യുവാൻ തയ്യാറാകാത്തത് കാൽ നടയാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

പൈപ്പിന്റെ കൂർത്ത ഭാഗം ആളുകളുടെ കാലിൽ തട്ടാതിരിക്കാൻ സമീപത്തെ വ്യാപാരി പ്ലാസ്റ്റിക്ക് കുപ്പി മുറിച്ച് മുനയുള്ള ഭാഗം അടച്ചുവെച്ചിരിക്കുകയാണ് ഇപ്പോൾ. റോഡിലെ സിഗ്‌നൽ ബോർഡും അപകടത്തിൽ തകർന്നുപോയിരുന്നു. സ്‌കൂൾ – കോളേജ് വിദ്യർത്ഥികൾ ഉൾപ്പെടെ നടന്നുപോകുന്ന നടപ്പാതയിൽ ആണ് ഈ അപകടം പതിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. സംസ്ഥാന പാതയിൽ പലയിടത്തും ഇത്തരത്തിൽ നടപ്പാതകളിൽ അപകടകരമായി നിൽക്കുന്ന കൂർത്ത കമ്പികൾ എത്രയും വേഗം നീക്കം ചെയ്യേണ്ടത് ആവശ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...