വെള്ളറട : ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. കുടയാൽ കരിക്കാമാംകോട് പമ്മത്തും കുഴിവീട്ടിൽ വിജയകുമാറിൻെറയും ഷീജയുടെയും മകൾ അനിഷ(22)യാണ് ഭർത്താവ് രാജീവിൻെറ കുന്നത്തുകാൽ മാച്ചാൻകോട് പനവിളവീട്ടിൽ മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചുവെന്നാണ് ഭർതൃവീട്ടുകാർ നൽകുന്ന വിശദീകരണം. ഞായറാഴ്ച രാത്രി 8ന് അനുജൻ അഭിനാഷിന് അനിഷ മെസേജ് അയച്ചിരുന്നു.
കുറച്ചുകഴിഞ്ഞ് ഡിലീറ്റും ചെയ്തു. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 12ന് വീട്ടിൽ രണ്ടുപേർ എത്തി അനുഷ ആശുപത്രിയിലാണെന്ന് അറിയിച്ചുവെന്നും ആശുപത്രിയിലെത്തിയപ്പോൾ മൃതദേഹമാണ് കാണാനായതെന്നും ബന്ധുക്കൾ പറയുന്നു. സ്ത്രീധനത്തിൻെറ പേരിൽ പീഡനം ഉണ്ടായിട്ടുണ്ടെന്നും അനിഷയുടെ ബന്ധുക്കൾ ആരോപിച്ചു.