പാലക്കാട് : ചന്ദ്രനഗറില്‍ ഹാന്‍സ് ഗോഡൗണ്‍ കണ്ടെത്തി. ഗോഡൗണില്‍ നിന്ന് 1000 കിലോ ഹാന്‍സ് പിടിച്ചെടുത്തു. കുപ്പിവെള്ള വ്യാപാരത്തിന്റെ മറവിലായിരുന്നു ഹാന്‍സ് കച്ചവടം നടന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പിരായിരി സ്വദേശി സിറാജ്, കിനാശേരി സ്വദേശി കലാധരന്‍ എന്നിവരെ എക്‌സൈസ് ഐ ബി അറസ്റ്റ് ചെയ്തു.
ചന്ദ്രനഗറിലെ കനാല്‍ക്കരയില്‍ ഇരുനില വീട് വാടകയ്‌ക്കെടുത്തായിരുന്നു വ്യാപാരം. തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നും പച്ചക്കറി വണ്ടിയിലെത്തിച്ച ഹാന്‍സ് ചെറുകിട കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനായാണ് ഗോഡൗണില്‍ സൂക്ഷിച്ചത്.