ഹൻസ് രാജ് കോളേജിൽ വനിതാ ഹോസ്റ്റലിന് പകരം ഗോശാല ; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

ദില്ലി : ദില്ലി ഹൻസ് രാജ് കോളേജിനുള്ളിലെ ഗോശാലക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ആയിരകണക്കിന് പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ ഇതുവരെ ഒരു വനിതാ ഹോസ്റ്റലില്ല. ഹോസ്റ്റൽ പണിത് നൽകാമെന്ന് ഉറപ്പ് നൽകിയ സ്ഥലത്താണ് ഇപ്പോൾ ഗോശാലയുളളത്.

കോളേജ് അടഞ്ഞു കിടന്ന കൊവിഡ് കാലത്താണ് ഗോശാല തുടങ്ങിയത്. ഗോശാലക്ക് പുറത്ത് COW SHELTER AND RESEARCH CENTER എന്ന ബോർഡുണ്ട്. പശുക്കളെ കുറിച്ച് പഠിക്കുന്ന ഒരു വിഭാഗം നിലവിൽ കോളേജിലില്ലാത്ത സ്ഥിതിക്ക് എന്തിനാണ് കാമ്പസിനകത്തൊരു ഗോശാല എന്നാണ് വിദ്യാർത്ഥികൾ ഉയർത്തുന്ന ചോദ്യം. വനിത ഹോസ്റ്റൽ വാഗ്ദാനം ചെയ്ത സ്ഥലത്ത് ഗോശാല പണിയുന്നത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ ആവശ്യത്തിന് ഫണ്ടില്ലാത്തതിനാലാണ് ഹോസ്റ്റൽ നിർമ്മിക്കാത്തതെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. അപ്പോഴും ഹോസ്റ്റലിന് മാറ്റി വെച്ച സ്ഥലം ഗോശാലയ്ക്ക് നൽകിയതിന് വിശദീകരണമില്ല. സംഭവത്തിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒപ്പു ശേഖരണം തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ നടത്താനാണ് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....