നാടെങ്ങും ഹാപ്പിയാക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ ഹാപ്പിനസ് പാർക്ക് ഒരുങ്ങുന്നു ; മാസത്തിൽ ഒരു ദിവസം ഹാപ്പിനസ് ഡേ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എല്ലാവരും ഹാപ്പിയായിട്ടിരിക്കാൻ സംസ്ഥാനത്ത് ഹാപ്പിനസ് പാർക്കുകൾ വരുന്നു. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പാർക്കുകൾ സ്ഥാപിക്കും. ഇതിനായി 50 സെന്റ് ഭൂമിയെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണം. നിലവിലുള്ള പാർക്കുകളിൽ അധിക സംവിധാനം ഏർപ്പെടുത്തിയും ഹാപ്പിനസ് പാർക്ക് നിർമ്മിക്കാം.പാർക്ക് സ്ഥാപിക്കുന്നതിലൂടെ പ്രദേശത്തിന്റെ രൂപം തന്നെ മാറുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പാർക്ക് നിർമ്മിക്കാൻ മാലിന്യം തള്ളുന്ന പ്രദേശങ്ങൾക്കും ശ്മശാനത്തിനു സമീപമുളള ഭൂമിക്കും മുൻഗണന നൽകും.

കൂടാതെ മാസത്തിൽ ഒരു ദിവസം ഹാപ്പിനസ് ഡേ നടത്തണം. തനത് കലാകാരന്മർക്ക് അവസരം നൽകുന്ന പരിപാടികൾക്കും ഭക്ഷ്യമേളയ്ക്കും അരങ്ങൊരുക്കാം. ഭൂമി വാങ്ങുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിലും വികസന ഫണ്ട്, തനതുഫണ്ട് എന്നിവ ഉപയോ​ഗിക്കാമെന്നാണ് തദ്ദേശവകുപ്പിന്റെ നിർദേശം. കൂടാതെ മാലിന്യസംസ്കരണ മേഖലയ്ക്ക് മാറ്റിവയ്ക്കേണ്ട വിഹിതവും വിനിയോഗിക്കാം. നഗരങ്ങളിൽ അമൃത് പദ്ധതിയും പ്രയോജനപ്പെടുത്താം. സ്പോൺസർഷിപ്, കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് എന്നിവയിലൂടെയും പണം കണ്ടെത്താം. ഹാപ്പിനസ് പാർക്ക് സ്ഥാപിക്കുന്നതിനുള്ള കരട് തയാറാക്കുന്നതിനു ചീഫ് ടൗൺ പ്ലാനറെ ചുമതലപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...