Thursday, May 2, 2024 10:15 am

ഹര്‍ ഘര്‍ തിരംഗ : ദേശീയ പതാകയുടെ പ്രഭയില്‍ ജില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്‍റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി എം എ വൈ ഗുണഭോക്താവായ ചിറ്റൂര്‍ പാറയില്‍ പുരയിടം മോഹനകുമാരിയുടെ ഭവനത്തിലാണ് ജില്ലാ കളക്ടര്‍ ദേശീയ പതാക ഉയര്‍ത്തിയത്. വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനായി വളരെ വിരളമായി ലഭിക്കുന്ന അവസരമാണ് ഹര്‍ ഘര്‍ തിരംഗയെന്നും ആദരവോടെയും അഭിമാനത്തോടെയും ദേശീയ പതാക ഉയര്‍ത്താമെന്നും കളക്ടര്‍ പറഞ്ഞു.

പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍  വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ എലിസബത്ത് ജി കൊച്ചില്‍,  പി.ആര്‍. അനുപ, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ അശ്വതി വി. നായര്‍, ധനേഷ് എം പണിക്കര്‍, സി.ഡി.എസ് അംഗങ്ങളായ ഷീജ ജമാല്‍, ഷിബി വിജയന്‍, എഡിഎസ് – അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

സ്‌കൂളുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ മുഖേന ഒന്നര ലക്ഷം ദേശീയ പതാകകളാണ് ജില്ലാ കുടുംബശ്രീ മിഷന്‍ വിതരണം ചെയ്തിട്ടുള്ളത്. ഇതിന്  പുറമേ ഖാദി ഷോറൂമുകളും മെയിന്‍ പോസ്‌റ്റോഫീസുകള്‍ മുഖേന തപാല്‍ വകുപ്പും ദേശീയ പതാകകള്‍ വിതരണം ചെയ്തു. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ  ഭാഗമായി കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസിനു കീഴിലെ രജിസ്റ്റേര്‍ഡ് തൊഴിലാളികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രക്ത ദാനം നടത്തി.

അതേസമയം ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി  ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിലും പതാക ഉയര്‍ത്തി. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ് അയ്യര്‍ പതാക ഉയര്‍ത്തി അഭിവാദ്യം അര്‍പ്പിച്ചു. മകന്‍ മല്‍ഹാര്‍, കളക്ടറുടെ മാതാവ് ഭഗവതി അമ്മാള്‍, പിതാവ് ശേഷ അയ്യര്‍, ക്യാമ്പ് ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റോഡിന്‍റെ വശങ്ങളിലെ കുഴികൾ അപകടഭീഷണി ഉയർത്തുന്നു

0
കോന്നി : ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റി...

കൊവിഷീൽഡ് വാക്സിനേഷൻ വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം നീക്കി

0
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന്...

ജൂതർക്കെതിരായ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമത്തിന് യുഎസ് ജനപ്രതിനിധി സഭയുടെ അംഗീകാരം

0
ന്യൂയോർക്ക്: ജൂതമത വിശ്വാസികൾക്കെതിരായ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമം യു എസ്...

മോട്ടോർ വാഹന വകുപ്പിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

0
കടമ്പനാട് : മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ യുവാവിനെ...