പേവിഷബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അന്യ സംസ്ഥാന തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പേവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. നിരീക്ഷണത്തിലിരിക്കെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നു ചാടിപ്പോകുകയും പിന്നീട് പോലീസ് സാഹസികമായി പിടികൂടുകയും ചെയ്ത അസം സ്വദേശി ജീവന്‍ ബറുവ (39)യാണു മരിച്ചത്. ബുധനാഴ്ച രാത്രി 12.30 ന് മെഡിക്കല്‍ കോളേജില്‍ നിന്നും ചാടിപ്പോയ ജീവന്‍ ബറുവയെയും മൂന്ന് സുഹൃത്തുക്കളെയും അതീവസാഹസികമായാണ് പോലീസ് വ്യാഴാഴ്ച രാവിലെ 6.30 ന് കുടമാളൂര്‍ സ്‌കൂള്‍ ജങ്ഷനു സമീപമുള്ള ഒരു വീട്ടില്‍നിന്ന് പിടികൂടി ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടുപേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ കഴിയുകയാണ്.

നായയയുടെ കടിയേറ്റ ജീവന്‍ ബറുവയെ ജില്ലാ ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്കു റഫര്‍ ചെയ്തിരുന്നു. ബുധനാഴ്ച രാത്രി 10ന് അവിടെയെത്തിയ ഇയാളെ സാംക്രമികരോഗ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പരിശോധിച്ച്‌ പേ വിഷബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് കൂടെയുള്ള സുഹൃത്തുക്കളോടും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ രാത്രി 12. 30 ന് ഇവര്‍ ആശുപത്രിയില്‍ ചാടിപ്പോയി. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച്‌ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ഉടന്‍തന്നെ ജില്ലയില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കി.

മെഡിക്കല്‍ കോളേജിന്റെ പരിസരപ്രദേശങ്ങളില്‍ പുലരുംവരെ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. വ്യാഴാഴ്ച രാവിലെ 6.30 ന് കുടമാളൂര്‍ ഭാഗത്ത് കണ്ടെത്തിയ ഇവരെ കണ്‍ട്രോള്‍ റൂം എസ്.ഐ: ടി.കെ. അനില്‍കുമാര്‍, വെസ്റ്റ് എസ്.ഐ: സി. സുരേഷ്, സീനിയര്‍ സി.പി.ഒമാരായ മുഹമ്മദ് സമീര്‍, വിജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സാഹസികമായി പിടികൂടി. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഇവരെ സാംക്രമികരോഗ പ്രത്യേക വിഭാഗത്തിലേക്കു മാറ്റി. എന്നാല്‍ നില ഗുരുതരമായതോടെ ബറുവ ഇന്നലെ മരിക്കുകയായിരുന്നു.

ജീവന്‍ ബറുവയെ പിടികൂടിയ പോലീസുദ്യോഗസ്ഥരെയും മെഡിക്കല്‍ കോളേജ് ജീവനക്കാരെയും പേവിഷ പ്രതിരോധ കുത്തിവെയ്പ്പിനു വിധേയരാക്കിയിരുന്നു. എന്നാല്‍ ബറുവയുടെ മരണത്തിനു പിന്നാലെ ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും ആശങ്കയിലാണ്. ബറുവയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. ബന്ധുക്കള്‍ എത്തിച്ചേരുമ്പോള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വിട്ടുകൊടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് വൻ കുഴൽപ്പണവേട്ട ; ഒന്നര കോടിയോളം രൂപയുമായി 3 പേർ പിടിയിൽ

0
തിരുനെല്ലി : വാഹനത്തിൽ കടത്തുകയായിരുന്ന ഒരു കോടിയിലധികം രൂപയുടെ കുഴൽപണവുമായി മൂന്നു...

കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയാണെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം: കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയാണെന്ന് മന്ത്രി സണ്ണി...

കെഎസ്ആർടിസി ബസിന് യന്ത്രത്തകരാർ : താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

0
കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങിയതോടെ...

മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം ; സെക്രട്ടേറിയറ്റിൽ പുതിയ...

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശൻ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ...