സ്കൂട്ടർ യാത്രികയെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി ; ഭയന്ന് നിയന്ത്രണം തെറ്റി അപകടം : മൂന്ന് യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി: സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി അപകടം സൃഷ്ടിച്ച കേസില്‍ മൂന്ന് യുവാക്കളെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കോടശ്ശേരി സ്വദേശികളായ ചട്ടികുളം ചെമ്പകശ്ശേരി വീട്ടില്‍ എബിന്‍ ലോയ്ഡ് (20), മേട്ടിപ്പാടം കടമ്പോടന്‍ വീട്ടില്‍ അനന്ദു കൃഷ്ണന്‍ (20), കൊരട്ടി തെക്കുമുറി മുരിങ്ങൂര്‍ പുളിക്കല്‍ വീട്ടില്‍ സുജിത് ശങ്കര്‍ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന ആലുവ സ്വദേശിനിയായ യുവതിയെ ബൈക്കിലെത്തിയ സംഘം ഇടപ്പള്ളി മുതല്‍ പിന്തുടര്‍ന്ന് കമന്റടിക്കുകയും കൈകള്‍കൊണ്ട് മോശപ്പെട്ട ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു. ഭയന്ന യുവതി വേഗം കൂട്ടിപ്പോകാന്‍ ശ്രമിക്കവെ ബൈക്കിലുള്ളവര്‍ വീണ്ടും പിന്നാലെയെത്തി ബൈക്കില്‍ അഭ്യാസം കാണിച്ച് യുവതിയെ ഭയപ്പെടുത്തി. ഇതോടെ നിയന്ത്രണം തെറ്റിയ യുവതി റോഡില്‍ വീണു പരിക്കേറ്റു. യുവാക്കള്‍ ഓടിച്ച ബൈക്കിന്റെ നമ്പര്‍ ഉള്‍പ്പെടെ യുവതി നല്‍കിയ പരാതിയില്‍ കളമശ്ശേരി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...