പത്തനംതിട്ട : കേരളാ കോൺഗ്രസ് (ബി)യിൽ നിന്ന് രാജിവെച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പി.കെ ജേക്കബ്ബും കൂട്ടരും ജോസ് കെ.മാണി ഗ്രൂപ്പിലേക്കെന്നു സൂചന. ഇത് സംബന്ധിച്ച് രഹസ്യ ചര്‍ച്ചകള്‍ നടന്നുവെന്നാണ് വിവരം. എന്നാല്‍ പി.കെ ജേക്കബ് ഇത് നിഷേധിച്ചു. എല്ലാവരും രാജി വെച്ചതിനു ശേഷം മാത്രമേ തീരുമാനം കൈക്കൊള്ളുവെന്നും പ്രവര്‍ത്തകര്‍ കൂട്ടായി എടുക്കുന്ന തീരുമാനത്തിനൊപ്പമായിരിക്കും താന്‍ നിലകൊള്ളുകയെന്നും പി.കെ ജേക്കബ് വ്യക്തമാക്കി. ജില്ലാക്കമ്മിറ്റിയിലെ ഒരു വലിയ വിഭാഗം അടുത്ത ദിവസങ്ങളില്‍ രാജിവെക്കും. ഇതോടെ പിള്ള ഗ്രൂപ്പിന് ജില്ലയില്‍ ആരുമുണ്ടാകില്ല. പൊതുവേ പത്തനംതിട്ട ജില്ലയില്‍ കാര്യമായ അംഗബലം ഇല്ലാത്ത ഒരു പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പ്. ജില്ലാ പ്രസിഡണ്ടും കൂട്ടരും ഒന്നായി രാജിവെക്കുന്നതിലൂടെ ജില്ലയില്‍ പാര്‍ട്ടിയുടെ അടിത്തറ തെളിയും.
ജോസ് .കെ.മാണിയുടെ കേരളാ കോണ്‍ഗ്രസില്‍ നിന്നും പി.കെ ജേക്കബ്ബ് രാജിവെച്ചപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. അന്നത്തെ ജില്ലാ പ്രസിഡന്റ് എന്‍.എം രാജുവുമായി കടുത്ത അഭിപ്രായവ്യത്യാസത്തിലായിരുന്നു ജേക്കബ് അന്ന് പാര്‍ട്ടി വിട്ടത്. ജോസ് കെ.മാണി നേരിട്ട് ഇടപെട്ടിട്ടും അന്ന് പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിഞ്ഞില്ല. എന്‍.എം. രാജു ഇപ്പോള്‍ സംസ്ഥാന ട്രഷറര്‍ ആണ്. ജില്ലാ പ്രസിഡന്റ് ഇപ്പോള്‍ ചെറിയാന്‍ പോളച്ചിറക്കലുമാണ്. പോളച്ചിറക്കലുമായി നല്ല അടുത്ത ബന്ധവും പി.കെ ജേക്കബ്ബിനുണ്ട്. ഭരണപക്ഷത്തുനിന്നും മാറി പ്രതിപക്ഷത്തേക്ക് പോകുവാന്‍ രാജിവെച്ചവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ പിള്ളയെ വിട്ടവര്‍ തള്ളയോടൊപ്പം പോകുമെന്ന് കരുതാം. ഗണേശിന്റെ കേരളാ കോണ്‍ഗ്രസില്‍ നല്ല സ്വീകരണമാണ് ലഭിച്ചതെങ്കിലും പിന്നീട് പി.കെ ജേക്കബ് അവഗണിക്കപ്പെട്ടു. സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുവാന്‍ പാർട്ടി ചെയർമാൻ കെ.ബി.ഗണേഷ് കുമാറും താല്‍പ്പര്യമെടുത്തില്ല. ഇതാണ് പി.കെ ജേക്കബ്ബിനെയും കൂട്ടരെയും രാജിയിലേക്ക് നയിച്ചത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























