അധ്യാപകനെതിരെ നൽകിയ പീഡന പരാതി വ്യാജം ; ഏഴുവർഷത്തിനുശേഷം ക്ഷമ ചോദിച്ച് യുവതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അധ്യാപകനെതിരെ നൽകിയ പീഡന പരാതി വ്യാജമെന്ന് ഏഴുവർഷത്തിനുശേഷം വെളിപ്പെടുത്തി യുവതി. കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സി.ഡി. ജോമോനാണ്​ നിരപരാധിയെന്ന്​ വെളിപ്പെട്ടത്​. പരാതി​ക്കാരി കോടതിയിലെത്തി കേസും പിൻവലിച്ചു. 2017ലാണ്​ ജോമോന്‍റെ സ്ഥാപനത്തിൽ പഠിച്ചിരുന്ന എറണാകുളം സ്വദേശിനി പരിശീലനത്തിന്​ കൊണ്ടുപോകും വഴി പീഡിപ്പിച്ചെന്ന്​ പരാതി നൽകിയത്. കേസിൽ ജോമോൻ അറസ്റ്റിലാകുകയും സ്ഥാപനം പൂട്ടുകയും ചെയ്തു. കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിർത്തി. പിന്നീട്​ കേസിന്‍റെ പിന്നാലെയായി ഇയാളുടെ ജീവിതം.

പരാതി വരുന്നതിനു​മുമ്പ്​ ചിലർ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോൻ പറയുന്നു. കുടുംബം പട്ടിണിയിലായതോടെ മറ്റു പണികൾക്കിറങ്ങി. അടുത്തിടെ ജോമോന്‍റെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞ പരാതിക്കാരി ഭർത്താവിനൊപ്പം ജോമോന്‍റെ വീടിന്​ സമീപത്തെ ദേവാലയത്തിലെത്തി. ഇവിടെവെച്ച്​ ജോമോൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിൽ പീഡനപരാതി നൽകിയതാണെന്നും സമ്മതിച്ചു. ജോമോനോടും കുടുംബത്തിനോടും ഇവർ പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. പിന്നീട്​ കോടതിയിൽ ഹാജരായി ​കേസ്​ പിൻവലിക്കുകയായിരുന്നു. തന്‍റെ നിരപരാധിത്വം ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്ന്​ ജോമോൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...