പത്തനംതിട്ട പീഡനം ; പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഞ്ചു വര്‍ഷത്തിനിടെ അറുപതോളം പേര്‍ പീഡിപ്പിച്ചെന്ന ദളിത് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന സംഭവത്തില്‍ നാലു പ്രതികളാണുള്ളത്. ഇതുവരെ 28 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നാല് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പത്തനംതിട്ടയ്ക്കും ഇലവുംതിട്ടയ്ക്കും പുറമേ മറ്റ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പന്തളം സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. മലയാലപ്പുഴ സ്റ്റേഷനിലും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്‌ഐആറുകളുടെ എണ്ണം 29 ആയി.

പ്രതികളില്‍ ചിലര്‍ വിദേശത്താണെന്ന് പോലീസ് കണ്ടെത്തി. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമം തുടങ്ങി. കുട്ടിയുടെ വെളിപ്പെടുത്തലുകളില്‍ അന്വേഷണത്തിന് എഡിജിപി പ്രത്യേക സംഘത്തെ നിയമിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ജില്ലാ പോലീസ് മേധാവി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ 25 അംഗ പ്രത്യേക സംഘം കേസ് അന്വേഷിക്കും.
പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപു എന്നയാളും സുഹൃത്തുക്കളും റാന്നി മന്ദിരംപടിക്കു സമീപം കാറില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ആറു പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഫെബ്രുവരിയില്‍ ഒരു ദിവസം നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച ദീപു വിളിച്ചുവരുത്തി കാറില്‍ രണ്ടു കൂട്ടുകാര്‍ക്കൊപ്പം കയറ്റിക്കൊണ്ടുപോകുകയായിരുന്നു. അവര്‍ മൂവരും പിന്നീട് ഓട്ടോറിക്ഷയില്‍ എത്തിയ മറ്റ് മൂന്ന് പ്രതികളും പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ല ; ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ...

അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ ; സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച്...

0
സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്,...

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...