ചിറ്റൂരും നെന്മാറയിലും ഇന്ന് ഹര്‍ത്താല്‍ ആചരിക്കും

For full experience, Download our mobile application:
Get it on Google Play

ചിറ്റൂര്‍ : ചിറ്റൂരും നെന്മാറയിലും ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. ചിറ്റൂര്‍ മണ്ഡലത്തില്‍ പൂര്‍ണമായും നെന്മാറ മണ്ഡലത്തില്‍ നെല്ലിയാമ്പതി, അയിലൂര്‍, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള ഏഴു പഞ്ചായത്തുകളിലും രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കേരളത്തിനു കൂടി അവകാശപ്പെട്ട വെള്ളമുള്ള ആളിയാര്‍ ഡാമില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ഒട്ടന്‍ ഛത്രത്തിലേക്ക് തമിഴ്നാട് വെള്ളം കടത്താന്‍ ശ്രമിക്കുന്നതിനെതിരെയാണ് ഹര്‍ത്താല്‍.

പദ്ധതി നടപ്പായാല്‍ ചിറ്റൂര്‍ താലൂക്കിലെ മൂലത്തറ, കമ്പാലത്തറ, മീങ്കര, ചുള്ളിയാര്‍ അണകളിലേക്ക് വെള്ളം ലഭിക്കാതെ വരും. പ്രളയവും അതിശക്തമായ മഴയും ലഭിച്ചതുകൊണ്ടു മാത്രം ഏതാനും വര്‍ഷങ്ങളായി രൂക്ഷമായ ജലക്ഷാമം നേരിടാത്ത സ്ഥലങ്ങളാണ് ചിറ്റൂര്‍ നെന്മാറ മണ്ഡലങ്ങള്‍.

യു.ഡി.എഫിന്റെ ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമെന്ന് ജനതാദള്‍ (എസ്)
ഒട്ടന്‍ഛത്ര കുടിവെള്ളത്തിന്റെ പേരില്‍ യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമെന്ന് ജനതാദള്‍ (എസ്). യു.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ രാഷ്ടീയ പ്രേരിതവും ഒരുതരത്തില്‍ ചില രാഷ്ട്രീയ നേതാക്കന്മാര്‍ നടത്തിയ കള്ളത്തരങ്ങള്‍ മൂടിവയ്ക്കാനുദ്ദേശിച്ചുകൊണ്ടുള്ളതുമാണെന്ന് വേണം കരുതാന്‍.

പാലാറിലും നല്ലാറിലും തടയണകള്‍ നിര്‍മ്മിക്കാന്‍ നടപടികളാരംഭിച്ചപ്പോള്‍ തമിഴ്നാടിനെ പിണക്കാന്‍ ഞാനില്ലെന്ന് അന്നത്തെ ചിറ്റൂര്‍ എം.എല്‍.എ കെ.അച്ചുതന്‍ പറഞ്ഞതിനെതിരെ ഈ ഹര്‍ത്താലിനാഹ്വാനം ചെയ്തവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമാക്കണമെന്ന് ജനതാദള്‍ (എസ്) ചിറ്റൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ചെന്താമര അദ്ധ്യക്ഷതവഹിച്ചു.

പറമ്പിക്കുളം-ആളിയാര്‍ കരാറിന് വിരുദ്ധമായി തമിഴ്നാട് ഒട്ടന്‍ചത്രം ഭാഗത്തേക്ക് വെള്ളം കൊണ്ടുപോകുന്നതിനുള്ള നീക്കമുണ്ടായപ്പോള്‍ തന്നെ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനുമായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി മേയ് 25 നും ജൂലായ് 15നും കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി നിറുത്തിവെയ്ക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ മുഖ്യമന്ത്രിതലത്തില്‍ നടത്തി വരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...