ഖുറാനിലെയും ഇതര വിശുദ്ധ ഗ്രന്ഥങ്ങളിലെയും അധ്യാപനങ്ങളില്‍ പകര്‍പ്പവകാശമില്ലെന്ന് ഡല്‍ഹി കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഖുറാനിലെയും ഇതര വിശുദ്ധ ഗ്രന്ഥങ്ങളിലെയും അധ്യാപനങ്ങളില്‍ പകര്‍പ്പവകാശമില്ലെന്ന് ഡല്‍ഹി കോടതി. ഇസ്‌ലാമിക് സ്റ്റഡീസ് (ഇസ്‌ലാമീ തഅ്‌ലീമാത്ത്) എന്ന പേരിലുള്ള പുസ്തകത്തിന്റെ പകര്‍പ്പവകാശം സംബന്ധിച്ച ഹര്‍ജിയിലാണ് വിധി. പകര്‍പ്പവകാശ വാദം തള്ളിയ കോടതി പരാതിക്കാരന് 50,000 രൂപ പിഴ ചുമത്തി. ജില്ലാ ജഡ്ജി (കൊമേഴ്‌സ്യല്‍) സഞ്ജീവ് കുമാര്‍ അഗര്‍വാളാണ് ഉത്തരവിട്ടത്. ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍, ഹദീസ് എന്നിവയടങ്ങുന്ന ഗ്രന്ഥങ്ങളിലെ അധ്യാപനങ്ങള്‍ സാമ്യതയുണ്ടാകുമെന്നും അത്തരം ഗ്രന്ഥങ്ങളില്‍ പകര്‍പ്പവകാശം ഉന്നയിക്കാനാകില്ലെന്നാണ് തന്റെ അഭിപ്രായമെന്നും ജൂലൈ 25ന് പുറപ്പെടുവിച്ച വിധിന്യായത്തില്‍ പറഞ്ഞു.

ഡല്‍ഹി ദരിയാഗഞ്ചിലെ ഇസ്‌ലാമിക് ബുക് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡാണ് പരാതി സമര്‍പ്പിച്ചിരുന്നത്. ഇസ്‌ലാമീ തഅ്‌ലീമാത്ത് എന്ന ഗ്രന്ഥ പരമ്പരയുടെ ഒന്നു മുതല്‍ എട്ടുവരെയുള്ള ഭാഗങ്ങളുടെ പകര്‍പ്പവകാശം രചയിതാവും ഉടമയുമായ മൗലവി അബ്ദുല്‍ അസീസ് നല്‍കിയെന്നായിരുന്നു കമ്പനി വാദിച്ചിരുന്നത്. 2018 മേയ് മുതല്‍ ഇതേ പുസ്തകം അബ്ദുറഊഫ് നജീബ് ബകാലി ഇസ്‌ലാമിക് സ്റ്റഡീസ് ഗ്രേഡ് 1-ഗ്രേഡ് 5 എന്ന പേരില്‍ പുറത്തിറക്കിയതായും അവര്‍ ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...