പെരിയാറിലെ ജലനിരപ്പ് താഴ്ന്നു

For full experience, Download our mobile application:
Get it on Google Play

ആലുവ: മഴ ഇന്നലെയും മാറി നിന്നതോടെ പെരിയാറിലെ ജലനിരപ്പ് താഴ്ന്നു. ആലുവ മണപ്പുറത്ത് പെരിയാര്‍ കരകവിഞ്ഞ് നില്‍ക്കുകയാണെങ്കിലും അപകടാവസ്ഥ ഒഴിവായത് ജനങ്ങള്‍ക്ക് ആശ്വാസമായി.

മണപ്പുറം മഹാദേവ ക്ഷേത്രത്തിനകത്ത് വെള്ളമുണ്ടെങ്കിലും സ്വയംഭൂ ശിവലിംഗമെല്ലാം കാണാന്‍ കഴിയുന്ന അവസ്ഥയാണ്.  മണപ്പുറത്തിന്‍റെ ഭൂനിരപ്പില്‍ നിന്ന് മൂന്നടിയോളം താഴ്ന്നാണ് ക്ഷേത്ര കോമ്പൗണ്ട്.  ക്ഷേത്രത്തിലെ മഴവെള്ളം പെരിയാറിലേക്ക് ഒഴുകിപ്പോകാന്‍ സ്ഥാപിച്ചിട്ടുള്ള ഭൂഗര്‍ഭ പൈപ്പ് വഴി ഇപ്പോള്‍ ക്ഷേത്രത്തിലേക്ക് വെള്ളം കയറുകയാണ്.  അതിനാല്‍ പെരിയാറില്‍ ജലനിരപ്പ് ഇനിയും താഴ്ന്നാല്‍ മാത്രമേ ക്ഷേത്രത്തിനകത്തെ വെള്ളം പൂര്‍ണമായി ഇറങ്ങുകയുള്ളു.  ക്ഷേത്രത്തിനകത്തെ ചെളി നീക്കം ചെയ്ത ശേഷം പൂജകള്‍ ആരംഭിക്കും.  ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ വലിയതോതില്‍ ചെളിവെള്ളം ഉണ്ടായതിനാല്‍ ക്ഷേത്രത്തില്‍ ചെളിയും മാലിന്യവും വലിയ തോതില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ദിവസങ്ങള്‍ വേണ്ടിവരും.

പെരിയാറിന്റെ തീരപ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ കയറിയ വെള്ളവും ഇന്നലെ ഇറങ്ങിയത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായി. ഒരു പകല്‍ പോലും ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കാതിരുന്നത് നെല്ല്, കപ്പ, ജാതി, വാഴ ഉള്‍പ്പെടെ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് ലഭിച്ചത്.ക്യാമ്ബുകളില്‍ നിന്ന് ആളുകളൊഴിയുന്നു .പെരിയാറിലെ ജലനിരപ്പ് അപകടനില ഒഴിവായതോടെ ചൂര്‍ണിക്കര എസ്.പി.ഡബ്ല്യു എല്‍.പി സ്‌കൂളിലെ ഉള്‍പ്പെടെ ആലുവ മേഖലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്ബുകള്‍ അവസാനിപ്പിച്ചു. മൂന്ന് ക്യാമ്ബുകളില്‍ നിന്ന് ആളുകള്‍ വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം മൂന്നര മീറ്ററോളം ഉയര്‍ന്ന പെരിയാര്‍ ജലനിരപ്പ് വൈകിട്ട് 1.925 മീറ്റര്‍ ആണ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 2.50 മീറ്റര്‍ ആയിരുന്നു. 3.76 മീറ്റര്‍ ആയാല്‍ പ്രളയ നിലയായാണ് കരുതുന്നത്.

ആലുവ താലൂക്കില്‍ ആറ് ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. ചെട്ടിക്കുളം അംഗന്‍വാടിയില്‍ 9, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ നെടുമ്ബാശ്ശേരിയില്‍ 6, മഴുവന്നൂര്‍ അല്‍ഫോന്‍സാ നഗര്‍ അങ്കണവാടിയില്‍ 2, സെഹിയോന്‍ ഹാള്‍ നെടുമ്ബാശ്ശേരിയില്‍ 6, ജി. യു. പി സ്‌കൂള്‍ കുറുമശ്ശേരിയില്‍ 52, പാറക്കടവ് കണ്ണകുഴിശ്ശേരി അങ്കണവാടിയില്‍ 10 എന്നിങ്ങനെയാണ് അന്തേവാസികള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...