കോണ്‍ഗ്രസ് നടത്തുന്നത് അരാജക സമരം ; ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം നടപടിക്രമങ്ങളുടെ ഭാഗം കോടിയേരി ബാലകൃഷണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസ് നടത്തുന്നത് അരാജക സമരമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. കേരളത്തെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് ബിജെപിയെന്നും സര്‍ക്കാര്‍ പദ്ധതികളെ വരിഞ്ഞു മുറുക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം നടപടിക്രമങ്ങളുടെ ഭാഗമാണെന്നും നിയമനം റദ്ദാക്കിയത് ജനവികാരം കണക്കിലെടുത്താണെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

കൃഷ്ണ തേജയാണ് ആലപ്പുഴയിലെ പുതിയകളക്ടര്‍. സിവില്‍ സപ്ലൈസ് വകുപ്പിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായാണ് പുതിയനിയമനം. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായിരുന്നു കൃഷ്ണ തേജ് ഐഎഎസ്. ശ്രീറാമിന്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കി സര്‍ക്കാര്‍ നിയമിച്ചത്. മൈനിങ്‌ ആന്‍ഡ്‌ ജിയോളജി വകുപ്പ്‌ ഡയറക്‌ടര്‍ എന്‍.ദേവിദാസ്‌ കേരള സംസ്ഥാന പിന്നോടക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാനേജിങ്‌ ഡയറക്‌ടറുടെ അധിക ചുമതല നിര്‍വഹിക്കും. പദ്ധതി നടപ്പാക്കല്‍ വിലയിരുത്തല്‍, നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ അനുപം മിശ്ര പട്ടിക ജാതി വികസന വകുപ്പ്‌ ഡയറക്ടറുടെ പൂര്‍ണ അധികചുമതലയും നിര്‍വഹിക്കുമെന്ന്‌ തിങ്കളാഴ്‌ച ഇറങ്ങിയ ഉത്തരവില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു; സഹോദരന് രാഖി കെട്ടാൻ പോയ 16 കാരി...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...