പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹർഭജൻ

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിൽ പങ്കെടുക്കുമെന്ന് മുൻ ക്രിക്കറ്റ് താരവും എഎപി എംപിയുമായ ഹർഭജൻ സിംഗ്. തീരുമാനം വ്യക്തിപരമാണ്. താൻ രാമക്ഷേത്രത്തിൽ പോകുന്നതുകൊണ്ട് ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അവർക്ക് എന്ത് വേണമെങ്കിലും ചെയ്യാമെന്നും ഹർഭജൻ പറഞ്ഞു.
‘ചടങ്ങിൽ ആരൊക്കെ പങ്കെടുത്താലും ഇല്ലെങ്കിലും, കോൺഗ്രസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും, മറ്റ് പാർട്ടികൾ വന്നാലും വന്നില്ലെങ്കിലും, ഞാൻ തീർച്ചയായും പോകും. ഒരു ദൈവവിശ്വാസി എന്ന നിലയിലുള്ള എൻ്റെ വ്യക്തിപരമായ തീരുമാനമാണിത്.

ഈ സമയത്ത് ക്ഷേത്രം നിർമ്മിക്കുന്നത് നമ്മുടെ ഭാഗ്യമാണ്, നമ്മൾ എല്ലാവരും ഇവിടെ വന്ന് ശ്രീരാമന്റെ അനുഗ്രഹം വാങ്ങണം. രാമനിൽ നിന്ന് അനുഗ്രഹം വാങ്ങാൻ ഞാൻ തീർച്ചയായും രാമക്ഷേത്ര ഉദ്ഘാടനത്തിന് പോകും’- ഹർഭജൻ പറഞ്ഞു. ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനം പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണായുധമായി ക്ഷേത്രം തുറക്കാനുള്ള പാർട്ടിയുടെ അജണ്ടയ്ക്ക് ഇന്ധനം നൽകില്ലെന്നും ബിജെപി ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ആരോപിച്ചാണ് പ്രതിപക്ഷ നിലപാട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...