പുൽപ്പള്ളിയിൽ കടുവ ഇറങ്ങുന്നത് പതിവാകുന്നു ; കടുത്ത ഭീതിയില്‍ നാട്ടുകാർ, ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർ…!

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട് പുൽപ്പള്ളിയിൽ കടുവയിറങ്ങുന്നത് പതിവായതോടെ പ്രദേശം ഭീതിയിൽ. ചാമപ്പാറ പ്ലാവനാക്കുഴിയില്‍ ജോണിന്റെ പശുവാണ് കഴിഞ്ഞദിവസം ആക്രമണത്തിനിരയായത്. കടുവാ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് കടുത്ത ജാഗ്രതയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം രാവിലെയാണ് പ്ലാവനാക്കുഴിയില്‍ ജോണിന്റെ തോട്ടത്തില്‍ കെട്ടിയിരുന്ന പശുവിനെ കടുവ ആക്രമിച്ചത്.

പ്രദേശവാസികൾ ബഹളം വച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ച് ഓടിപ്പോയി. കഴുത്തിനും തലയ്ക്കും സാരമായ പരിക്കേറ്റ നിലയിലാണ് പശു. കഴിഞ്ഞദിവസം കൊളവള്ളിയില്‍ പാടത്ത് മേയാന്‍ വിട്ടിരുന്ന ആടിനെയും കടുവ കൊന്നിരുന്നു. ഇതിനു പിന്നാലെ പ്രദേശത്ത് കടുവയേയും മൂന്ന് കുഞ്ഞുങ്ങളേയും പകൽ വെളിച്ചത്തിൽ നാട്ടുകാര്‍ കാണുകയും ചെയ്തു. ഇതോടെ കടുവയെ നിരീക്ഷിക്കാൻ പ്രദേശത്ത് വനപാലകര്‍ രണ്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ....

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന്...