സാംസ്‌കാരിക മന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യനാണ് രാജേഷ് ; തന്റെ പഴയൊരു അനുഭവം വെളിപ്പെടുത്തി ഹരീഷ് പേരടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ മന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യനാണ് സ്പീക്കര്‍ എ.ബി രാജേഷ് എന്ന് നടന്‍ ഹരീഷ് പേരടി. ഒരു കലാകാരന്‍ എന്ന നിലയ‌്ക്ക് താന്‍ ആഗ്രഹിക്കുന്നത് രാജേഷ് സാംസ്‌കാരിക മന്ത്രിയാകണമെന്നാണെന്ന് പേരടി ഫേസ്‌ബുക്കില്‍ കുറിച്ചു. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-
‘വര്‍ഷങ്ങള്‍ക്കുമുന്‍പ് രാജേഷിന് എസ്.എഫ്.ഐയുടെ ചുമതലയുള്ള കാലം..അന്ന് അദ്ധേഹം തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥി യുണിയനിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു…അന്ന് അവിടെ ഞാന്‍ “അങ്ങിനെയുള്ള സദാനന്ദനെ ആരാണ് ഇങ്ങിനെയാക്കിയത്” എന്ന കുളൂര്‍സാറിന്റെ ഏക പാത്ര നാടകം ചെയ്തിരുന്നു…ആ നാടകം മുഴുവന്‍ കണ്ടതിനു ശേഷം സ്നേഹം പഠിപ്പിക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെടുന്ന സദാനന്ദന്റെ ആ നാടകം പങ്കുവെക്കുന്ന സാമൂഹ്യക ഉത്തരവാദിതത്തെ പറ്റി മനുഷ്യാവസ്ഥകളെ കുറിച്ച്‌ എന്നോട് കുറച്ച്‌ അധികം നേരം ആവേശത്തോടെ സംസാരിച്ച പഴയ എസ്എഫ്ഐ നേതാവിനെ ഞാന്‍ ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു…എന്തുകൊണ്ടും സാംസ്കാരിക മന്ത്രിയാവാന്‍ യോഗ്യന്‍ …ഒരു കലാകാരന്‍ എന്ന നിലക്ക് ഞാന്‍ ജീവിക്കുന്ന എന്റെ കേരളത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നത്’

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...