ശ്രീനാരായണ ജയന്തി ആഘോഷത്തിന്റെ വിളംബര ഘോഷയാത്രകൾ ഭക്തിസാന്ദ്രമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എസ്‌.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിലുള്ള ശ്രീനാരായണ ജയന്തി ആഘോഷത്തിന്റെ വിളംബര ഘോഷയാത്രകൾ ഭക്തിസാന്ദ്രമായി. ചെന്നീർക്കര,​ തേക്കുതോട് സെൻട്രൽ, കൊക്കാത്തോട് ശാഖകളിൽ നിന്നാണ് ഘോഷയാത്രകൾ തുടങ്ങിയത്. ധർമ്മ പതാക വഹിച്ചുള്ള ഘോഷയാത്ര തേക്കുതോട് സെൻട്രൽ ഗുരു മന്ദിരത്തിൽ യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ ക്യാപ്റ്റനും യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ.വിക്രമൻ വൈസ് ക്യാപ്റ്റനുമായിരിന്നു. യൂണിയൻ കൗൺസിലർ പി.കെ. പ്രസന്നകുമാർ കൺവീനറും വനിതസംഘം യൂണിയൻ ട്രഷറർ ഗീതാ സദാശിവൻ യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ ശ്രീജു സദൻ, എംപ്ലോയിസ് ഫോറം യൂണിയൻ കൺവീനർ സുദീപ്. ബി, വൈദിക യോഗം യൂണിയൻ കൺവീനർ ബീന സജിനാഥ് എന്നിവർ ജോയിന്റ് കൺവീനർമാരുമായിരുന്നു .

മേടപ്പാറ, തണ്ണിത്തോട്, മണ്ണീറ, എലിമുള്ളംപ്ലാക്കൽ, ആവോലിക്കുഴി, അതുമ്പുംകുളം, പയ്യനാമൺ, കുമ്മണ്ണൂർ, ഐരവൺ, തെങ്ങുംകാവ്, വെള്ളപ്പാറ, വി.കോട്ടയം, ഞക്കുനിലം, വള്ളിക്കോട്, വാഴമുട്ടം, പ്രമാടം, വലഞ്ചുഴി, കുമ്പഴ വടക്ക്, പത്തനംതിട്ട ടൗൺ ബി, കുമ്പഴ ടൗൺ ശാഖകളിൽ സ്വീകരണം നൽകി. ഛായാചിത്ര ഘോഷയാത്ര 89-ാം നമ്പർ ചെന്നീർക്കര ശാഖയിൽ യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു.

യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ ക്യാപ്റ്റനും യൂണിയൻ കൗൺസിലർ എസ്.സജിനാഥ് വൈസ് ക്യാപ്റ്റനും യൂണിയൻ കൗൺസിലർ പി.സലിംകുമാർ കൺവീനറും വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദിവ്യ എസ്. എസ്, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ എസ്.ഹരിലാൽ, വൈദിക യോഗം യൂണിയൻ ചെയർമാൻ ഷാജി ശാന്തി, എംപ്ലോയിസ് ഫോറം കേന്ദ്ര സമിതി അംഗം സി.കെ.സജീവ്,സൈബർ സേന യൂണിയൻ ചെയർമാൻ മനുരാജ് എന്നിവർ ജോയിന്റ് കൺവീനർമാരായിരുന്നു. മുട്ടത്തുകോണം, വയലാവടക്ക്, ഓമല്ലൂർ, പ്രക്കാനം, ഇടപ്പരിയാരം, പരിയാരം കിഴക്ക്, പത്തനംതിട്ട, പത്തനംതിട്ട ടൗൺ എ, കടമ്മനിട്ട, മേക്കൊഴുർ, ഉതിമൂട്, വള്ളിയാനി, പുതുക്കുളം, മലയാലപ്പുഴ, കോഴിക്കുന്നം, മലയാലപ്പുഴ താഴം, 1055 മലയാലപ്പുഴ, ചെങ്ങറ, കിഴക്കുപുറം, മൈലാടുപാറ, കുമ്പഴ ടൗൺ എന്നി ശാഖകളിൽ സ്വീകരണം നൽകി.

കൊടിമര ഘോഷയാത്ര കൊക്കാത്തോട് ശാഖയിൽ. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ ജി.സോമനാഥൻ ക്യാപ്റ്റനും യൂണിയൻ കൗൺസിലർ പി.വി.രണേഷ് കൺവീനറുമായ ഘോഷയാത്രയിൽ വനിതാസംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, എംപ്ലോയിസ് ഫോറം യൂണിയൻ പ്രസിഡന്റ് സുധീഷ്, എന്നിവർ ജോയിന്റ് കൺവീനർമാരായിരുന്നു. കല്ലേലി സെന്റർ കല്ലേലി, അരുവാപ്പുലം, മ്ലാന്തടം, വകയാർ, വകയാർ സെന്റർ, കോന്നി, കുമ്പഴ, പരുത്തിയാനിക്കൽ, 4932 കുമ്പഴ ശാഖകളിൽ സ്വീകരണം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...