ഹരിദാസിനെ വെട്ടി കൊലപ്പെടുത്തിയ സംഭവം ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരായ നാലുപേര്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തലശ്ശേരില്‍ ഹരിദാസിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരായ നാലുപേര്‍ കൂടി അറസ്റ്റിലായി. വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. കൊമ്മല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആയ ലിജേഷ് ബിജെപി മണ്ഡലം പ്രസിഡന്റ് കൂടിയാണ്. ഗൂഢാലോചന നടത്തിയതിനാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കണ്ട് പിടിക്കാനുള്ള ശ്രമവും പോലീസ് ഊര്‍ജിതമാക്കി. പ്രതികള്‍ക്ക് നേരിട്ട് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നാണ് പോലീസിന്റെ അന്വേഷണം. സിപിഎം പ്രവര്‍ത്തകനും മത്സ്യതൊഴിലാളിയുമായ ഹരിദാസനെ ഇന്നലെ പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങി വീട്ടിലെത്തിയതിന് പിന്നാലെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ ബിജെപി യെന്നാണ് കൊലപാതകം നടന്നതു മുതല്‍ സിപിഎം ആരോപിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...