മെഡി. കോളജിന് വീഴ്ചയില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് ‌; തുടര്‍നടപടി സ്വീകരിക്കുമെന്ന് ഹാരിസിന്‍റെ കുടുംബം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലിരിക്കെ ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ്. ഹാരിസിന്റെ കുടുംബം നല്‍കിയ പരാതിയില്‍ കളമശേരി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വീഴ്ച ഇല്ലെന്ന കണ്ടെത്തല്‍. ഇക്കാര്യം പോലീസ് ഹാരിസിന്റെ ബന്ധുക്കളെ രേഖാമൂലം അറിയിച്ചു.

ചികിത്സ അനാസ്ഥ സംബന്ധിച്ച്‌ മെഡിക്കല്‍ കോളേജ് നഴ്സിംഗ് ഓഫീസറുടെ ഓഡിയോ പുറത്തായതോടെയാണ് സംഭവം വിവാദമായത്. ‘വാര്‍ഡിലേക്ക് മാറ്റാവുന്ന രീതിയില്‍ സുഖപ്പെട്ട രോഗിയായിരുന്ന ഹാരിസ് അശ്രദ്ധമൂലമാണ് മരിച്ചത്. ഡോക്ടര്‍മാര്‍ ഇടപെട്ട് വിവരങ്ങള്‍ പുറത്ത് വിട്ടില്ല. പുറം ലോകം അറിയാത്തതിനാല്‍ മാത്രമാണ് ജീവനക്കാര്‍ രക്ഷപ്പെട്ടതെന്നുമായിരുന്നു ജലജ ദേവിയുടെ ഓഡിയോ സന്ദേശത്തിലുണ്ടായിരുന്നത്.

പോലീസ് നിലപാട് തള്ളി കുടുംബം. മെഡി. കോളജിന് വീഴ്ചയില്ലെന്ന പൊലീസ് റിപ്പോര്‍ട്ടാണ് ഹാരിസിന്റെ കുടുംബം തള്ളിയത്. റിപ്പോര്‍ട്ട് മെഡി. കോളജ് അധികൃതരുടെ മുഖംരക്ഷിക്കാനെന്ന് ഹാരിസിന്റെ ബന്ധുക്കള്‍ പറഞ്ഞു. പ്രാഥമികാന്വേഷണറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടി കൈക്കൊള്ളുമെന്ന് ഹാരീസിന്റെ ബന്ധുക്കള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...