സ്ത്രീകളെ മൃഗങ്ങളോട് ഉപമിച്ചുള്ള പരാമര്‍ശം ; നെതന്യാഹുവിന്‍റെ പ്രസംഗത്തിനെതിരെ കടുത്ത പ്രതിഷേധo

For full experience, Download our mobile application:
Get it on Google Play

ജറുസലം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. “ഇന്‍റര്‍നാഷണല്‍ ഡേ ഫോര്‍ എലിമിനേഷന്‍ ഓഫ് വയലന്‍സ് എഗെയ്ന്‍സ്റ്റ് വുമണ്‍” ദിനത്തില്‍ നടത്തിയ പരിപാടിക്കിടെയാണ് സ്ത്രീകളെ മൃഗങ്ങളോട് ഉപമിച്ചുള്ള പരാമര്‍ശം.

‘നിങ്ങള്‍ക്ക് മര്‍ദ്ദിക്കാനുള്ള മൃഗങ്ങളല്ല സ്ത്രീകള്‍. മൃഗങ്ങളെ മര്‍ദ്ദിക്കാന്‍ പാടില്ല എന്നല്ലേ പറയാറുളളത്. മൃഗങ്ങളോട് അനുകമ്പ​ കാണിക്കുന്നവരാണ് നമ്മള്‍. സ്ത്രീകളും മൃഗങ്ങളെപ്പോലെയാണ്, കുട്ടികളും മൃഗങ്ങളെപ്പോലെയാണ്. അവര്‍ക്കും അവകാശങ്ങളുണ്ട്’ ഇതായിരുന്നു നെതന്യാഹുവിന്‍റെ വാക്കുകള്‍. നെതന്യാഹുവിന്‍റെ ഭാര്യ സാറ കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു പരാമര്‍ശം.

നെതന്യാഹുവിന്‍റെ പ്രസംഗത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സൈബര്‍ ലോകത്ത് നിന്നുയരുന്നത്. ഈ പരാമര്‍ശമടങ്ങിയ വീഡിയോ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ് ഇപ്പോള്‍. വിഡിയോക്ക് താഴെ നെതന്യാഹുവിന്‍റെ സ്ത്രീവിരുദ്ധതയെ പരിഹസിച്ചും വിമര്‍ശിച്ചുമുള്ള കമന്‍റുകള്‍ നിറയുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...