‘ഹരിത’ വിഷയം – നിലപാട് മാറ്റി കുഞ്ഞാലിക്കുട്ടി ; പാണക്കാട് തങ്ങൾമാരുടേത് അവസാനവാക്കെന്ന് പ്രതികരണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഹരിത നേതാക്കളോടുള്ള സമീപനം പുനപരിശോധിക്കണമെന്ന ആവശ്യം മുസ്ലീം ലീഗീൽ ശക്തമാകുന്നതിനിടെ നിലപാട് മാറ്റി പി.കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങൾമാരുടെത് അവസാനവാക്കാണെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ചർച്ചയുടെ വാതിലടഞ്ഞിട്ടില്ലെന്നും നീതി തേടിയെത്തുന്നവർക്ക് നീതി നൽകുന്നതാണ് ലീഗിന്റെ പാരമ്പര്യമെന്നും മുൻ ജനറൽ സെക്രട്ടറി കെ.പി.എ മജീദ് എംഎൽഎ ഇന്നലെ ഫേസ്ബൂക്കിൽ കുറിപ്പിട്ടിരുന്നു.

ചർച്ച തുടരുമെന്നു കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഹരിതയുടെ കാര്യത്തിലെടുത്ത തീരുമാനം പ്രവർത്തകസമിതി യോഗത്തിൽ പുനപരിശോധിച്ചെക്കുമെന്ന ചർച്ച ശക്തമായത്. ഇതിൽ പാണക്കാട് സാദിഖലി തങ്ങൾ അതൃപ്തി അറിയിച്ചതോടെയാണ് പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് പാണക്കാട് കുടുംബത്തിന്റെ തീരുമാനം അന്തിമമാണെന്ന പ്രസ്താവനയുമായി എത്തിയത്.

ഹരിതയിൽ ഇതുവരെ എടുത്ത തീരുമാനങ്ങളെല്ലാം കട്ടായി തീരുമാനി ച്ചെടുത്തതാണെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഹരിത വിഷയത്തിൽ എടുത്ത തീരുമാനത്തിൽ ഒരു മാറ്റവുമില്ല. പാണക്കാട് തങ്ങൾ എടുത്ത തീരുമാനം അവസാനത്തേതാണ്. മുസ്ലീം ലീഗിൽ പാണക്കാട് തങ്ങൾമാരുടെ വാക്ക് അവസാന വാക്കാണ് എന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. തുടക്കം മുതലേ ഹരിത നേതാക്കളോട് അനുകൂല സമീപനം സ്വീകരിച്ച എം.കെ മുനീർ പക്ഷെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ പിന്തുണക്കുന്നില്ല. ഹരിത നേതാക്കളെ പൂർണ്ണമായും തള്ളാതെയാണ് എം.കെ മുനീർ പ്രതികരിച്ചത്.

പി.കെ നവാസിനെ സംരക്ഷിച്ചത് പാണക്കാട് സാദിഖലി തങ്ങളാണെന്ന വിമർശനം ലീഗിലൊരു വിഭാഗത്തിനുണ്ട്. എന്നാൽ അത്തരമൊരു ചർച്ച ഉയർന്ന് വന്നാൽ ഭാവിയിൽ സംഘടനാ തീരൂമാനങ്ങളെയും ബാധിച്ചേക്കുമെന്നാണ് കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുടെ വിലയിരുത്തൽ. സാദിഖലി തങ്ങൾക്ക് കുഞ്ഞാലിക്കുട്ടി നിരുപാധിക പിന്തുണ നൽകുന്നതും ചില ലക്ഷ്യങ്ങളോടെയാണെന്ന് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ചന്ദ്രിക ഫണ്ടു വിവാദവുമായി ബന്ധപ്പെട്ട് പാണക്കാട് കുടുംബവുമായി ഉണ്ടായ അകൽച്ച മാറ്റാനും ഈ സാഹചര്യം ഗുണകരമാവും എന്നാണ് അദ്ദേഹം കണക്ക് കൂട്ടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...