ഹരിത കർമ്മ സേന ജില്ലാ സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : ഹരിത കർമ്മ സേന (സിഐടിയു) പത്തനംതിട്ട ജില്ല സമ്മേളനം പന്തളത്ത് നടന്നു. സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻറ് പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ രാധിക അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി  മനുഭായിമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി എ അനിൽകുമാർ രക്തസാക്ഷി പ്രമേയവും ബാബു ജോൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തിന് മുന്നോടിയായി കെ രാധിക പതാക ഉയർത്തി. പ്രതിനിധികൾ പുഷ്പാർച്ചന നടത്തി.

സംഘാടകസമിതി ചെയർമാൻ ആർ ജ്യോതികുമാർ, ജനറൽ കൺവീനർ പ്രമോദ് കണ്ണങ്കര, സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ലസിത നായർ, പന്തളം നഗരസഭ അധ്യക്ഷ എം ആർ കൃഷ്ണകുമാരി, ജില്ലാ പഞ്ചായത്ത് അംഗം ബീന പ്രഭ,
കൗൺസിലർമാരായ കെ മോഹൻദാസ്, ദീപാ കുമാരി, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം ബി പ്രഭാവതി, അടൂർ നഗരസഭ മുൻ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, വിവിധ സംഘടന ഭാരവാഹികളായ വി പി രാജേശ്വരൻ നായർ, കെ എൻ പ്രസന്നകുമാർ, എം രാജൻ, ഷൈജു വലിയവിള, ഗീതാ രാജൻ, കെ ജി ചന്ദ്രബാനു, കെ എച്ച് ഷിജു, അമ്പിളി മധു, ഓമന രാജൻ, പി കെ ശാന്തപ്പൻ, കെ ബി പ്രമോദ് എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി പ്രമോദ് കണ്ണങ്കര (പ്രസിഡൻറ്), കെ രാധിക (വർക്കിംഗ് പ്രസിഡൻറ്), ബാബു ജോൺ, ദിവ്യാ റജി മുഹമ്മദ് (വൈസ് പ്രസിഡൻറ്മാർ), മനുഭായിമോഹൻ (സെക്രട്ടറി), ഷൈജു വലിയവിള, രജിത (ജോയിൻ സെക്രട്ടറിമാർ), പി എ അനിൽകുമാർ ( ട്രഷറർ), എന്നിവരടക്കം സമ്മേളനം 35 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...