പത്തുലക്ഷം വൃക്ഷതൈ കൈമാറ്റവുമായി ഹരിതകേരളം മിഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സൗഹൃദം മഹാ വൃക്ഷമായി വളരട്ടെ എന്ന ആശയവുമായി സുഹൃത്തുക്കള്‍ക്ക് നട്ടുവളര്‍ത്താന്‍ വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷന്‍. ആഗസ്റ്റ് മൂന്നിന് ലോകസൗഹൃദ ദിനത്തിലും തുടര്‍ന്നുള്ള ദിവസങ്ങളിലുമാണ് തൈകള്‍ കൈമാറുന്നത്. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഒരുകോടി വൃക്ഷത്തൈകള്‍ നടാന്‍ ലക്ഷ്യമിട്ടുള്ള ‘ഒരു തൈ നടാം’ ജനകീയ വൃക്ഷവല്‍ക്കരണ കാമ്പയിന്റെ ഭാഗമായാണ് ‘ ചങ്ങാതിക്കൊരു തൈ ‘ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. പത്തുലക്ഷത്തിലധികം വൃക്ഷതൈകളുടെ കൈമാറ്റം നടക്കുമെന്ന് ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി. എന്‍. സീമ അറിയിച്ചു.

കാമ്പയിനില്‍ ഇതുവരെ 29 ലക്ഷത്തോളം തൈകള്‍ നട്ടു. ഇതിനുപുറമെയാണ് ചങ്ങാതിക്കൊരു തൈ പരിപാടിയിലൂടെ 10 ലക്ഷം തൈകള്‍ കൂടി നടുന്നത്. സംസ്ഥാനത്തെ സ്‌കൂളുകള്‍, കലാലയങ്ങള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും സുഹൃത്തുക്കള്‍ തമ്മില്‍ വൃക്ഷതൈകള്‍ കൈമാറുന്നത്. കുട്ടികളില്‍ പരിസ്ഥിതി സ്നേഹം വളര്‍ത്താനും നെറ്റ് സീറോ കാര്‍ബണ്‍ കേരളം, പരിസ്ഥിതി പുനസ്ഥാപനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ 72000 തൈകള്‍ നട്ടുവളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി ; നിലവിലെ ഉടമസ്ഥരുമായി ധാരണയായി

0
മഡ്രിഡ് : സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ...