പത്തനംതിട്ട : കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ 11 -ാം വാര്‍ഡിനെ ഹരിത സമൃദ്ധി വാര്‍ഡായി പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍മായ മോഹന്‍ പദ്ധതി വിശദീകരണം നടത്തി. ഹരിത സമൃദ്ധി വാര്‍ഡ് പദ്ധതി നടപ്പാക്കുന്നതിന് പ്രവര്‍ത്തിച്ച കൃഷി ഓഫീസര്‍ വൈ.ജാസ്മി, വാര്‍ഡ് അംഗം അജിത തമ്പി, എ.ഡി.എസ് അംഗം അനിത സജി എന്നിവരെ ഹരിത കേരളം മിഷന്‍ ഉപഹാരം നല്‍കി ആദരിച്ചു. വാര്‍ഡിലെ പ്രധാന കര്‍ഷകര്‍ക്ക് എ.ഡി.എസിന്റെ വക ഉപഹാരങ്ങള്‍ നല്‍കി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ദിനേശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം എസ്.ബി സുബിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലത കുമാരി, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഓമന അജയഘോഷ്, വാര്‍ഡ് അംഗം അജിത കുമാരി, കവിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വര്‍ഗീസ് ഹാനോക്ക്, വാര്‍ഡ് അംഗങ്ങളായ രാജേഷ് കുമാര്‍, ദീപ്തി കുര്യന്‍, കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കേരളം മിഷന്‍ യംഗ് പ്രൊഫഷണല്‍ നവോമി തുടങ്ങിയവര്‍ പങ്കെടുത്തു.