ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികവുകളുമായി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ

For full experience, Download our mobile application:
Get it on Google Play

റാന്നി : ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികവുകളുമായി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ. വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ കൈറ്റ്, സി -ഡിറ്റ് എന്നിവയുടെ സഹകരണത്തോടെ വിദ്യാലയങ്ങളിൽ നടക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ പങ്കു വെയ്ക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോയിലാണ് എണ്ണൂറാംവയൽ സ്കൂളിന്‍റെ മികവുകൾ അവതരിപ്പിക്കുന്നത്.കോവിഡ് കാലഘട്ടത്തിലെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളും കോവിഡാനന്തര കാലത്തെ നൂതന പ്രവർത്തനങ്ങളും വിദ്യാലയം പങ്കു വെയ്ക്കുന്നു.

വിദ്യാലയ പഠന മികവുകൾക്കൊപ്പം സാമൂഹിക സേവന മേഖലയിലെ മാതൃകാ പരമായ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണത്തിലെ വേറിട്ട വഴികൾ ദിനാചാരണങ്ങളിലെ വൈവിധ്യം തുടങ്ങിയ മികവുകളാണ് വിദ്യാലയം പങ്കു വെച്ചത്. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 109 വിദ്യാലയങ്ങളാണ് ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ മൂന്നാം സീസണിൽ പങ്കെടുക്കുന്നത്.

പത്തനംതിട്ട ജില്ലയിൽ നിന്നും ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന ഏക പ്രൈമറി വിദ്യാലയമാണ് ഈ സ്കൂള്‍. സെന്റർ ഫോർ കൃഷി വകുപ്പിന്റെ മൂന്ന് സംസ്ഥാന അവാർഡുകൾ, സി.എസ്.ഐ ഗ്രീൻ സ്കൂൾ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സ്‌കൂളിനെ പ്രതിനിധീകരിച്ച് പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് അധ്യാപകരായ സീന പി.ഡാൻ, അലീന ജോൺ, എം. ജെ. ബിബിൻ, ബി.സിന്ധു, എന്നിവരും എട്ട് വിദ്യാർഥികളും പങ്കെടുത്തു. ഫെബ്രുവരി 2 ന് കൈറ്റ് വിക്റ്റേഴ്സ് ചാനലിലൂടെ പ്രോഗ്രാം സംപ്രേഷണം ചെയ്യും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...